Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഡോം ഖത്തര്‍ ശിശുദിന പരിപാടികള്‍ സംഘടിപ്പിക്കുന്നു

ദോഹ : ഡയസ്‌പോറ ഓഫ് മലപ്പുറം നവംബര്‍ 14ന് ശിശുദിനത്തോടനുബന്ധിച്ച് ഖത്തറിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിക്കുന്നു. കെജി തലം മുതല്‍ പത്താം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയുക. കെജി തലം മുതല്‍ ഒന്നാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സബ്ജൂനിയര്‍ കാറ്റഗറിയില്‍ കളറിംഗ് മത്സരത്തില്‍ പങ്കെടുക്കാം. രണ്ടാം ക്ലാസ് മുതല്‍ നാലാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥിള്‍ക്കും ജൂനിയര്‍ ക്യാറ്റഗറിയില്‍ കളറിംഗ് മത്സരം ആണ് സംഘടിപ്പിക്കുന്നത്. 5,6,7 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇന്റര്‍ മീഡിയറ്റ് കാറ്റഗറിയില്‍ പെന്‍സില്‍ ഡ്രോയിങ് മത്സരമാണ് ഒരുക്കുന്നത്. 8 മുതല്‍ 10 വരെയുള്ള കുട്ടികള്‍ക്ക് ഇംഗ്ലീഷ് പ്രബന്ധ രചന മത്സരത്തില്‍ പങ്കെടുക്കാം.

പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ നവംബര്‍ 10ന് 5 മണിക്ക് മുമ്പായി പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഓരോ കാറ്റഗറിയിലും ആദ്യം പേര് നല്‍കുന്ന 100 പേര്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം. നവംബര്‍ 12ന് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് മത്സരങ്ങള്‍.

വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നബ്ഷാ മുജീബ് (30283825) അസ്ഹര്‍ അലി (55840411) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

Related Articles

Back to top button