Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ ഖത്തര്‍ ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

മുഹമ്മദ് റഫീഖ് തങ്കയത്തില്‍ : –

ദോഹ: ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ ഖത്തര്‍ ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷെഹീം മേപ്പാട്ട് (പ്രസിഡന്റ്) നജ്ല അബ്ദുല്‍ ലത്തീഫ് (ജനറല്‍ സെക്രട്ടറി) ജോസ് വര്‍ഗീസ് (ട്രഷറര്‍) നൗഫല്‍ നസീം (സീനിയര്‍ വൈസ് പ്രസിഡന്റ്) അബ്ദുല്‍ മജീദ്, തമ്പി കെ.സി (വൈസ് പ്രസിഡന്റുമാര്‍) ഹാഷിര്‍ ഹബീബുള്ള (സീനിയര്‍ ജോയിന്റ് സെക്രട്ടറി) നൗഫല്‍ നാസര്‍, സുധീര്‍ (ജോയിന്റ് സെക്രട്ടറിമാര്‍) ഷൈജു തങ്കച്ചന്‍ (ജോയിന്റ് ട്രഷറര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

തുമാമ ഐ.ഐ.സി.സി കാഞ്ചാണി ഹാളില്‍ വെച്ച് നടന്ന ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്റ് അബ്ദുല്‍ കബീര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നജ്ല അബ്ദുല്‍ ലത്തീഫ് സ്വാഗതം പറഞ്ഞു.

ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ ഉപദേശക സമിതി അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടിയുടെ നേതൃത്വത്തിലാണ് ഭാരവാഹികളെ തെരെഞ്ഞെടുത്തത്.
മുന്‍ ട്രഷറര്‍ മുബാസ് മനയത്ത് വാര്‍ഷിക വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു.

‘പ്രവാസികള്‍ നേരിടുന്ന ദുരിതങ്ങള്‍ക്ക് പരിഹാരം’ എന്ന വിഷയത്തില്‍ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി മുഖ്യ പ്രഭാഷണം നടത്തി. അബ്ദുല്‍ മജീദ്, റഊഫ് മലയില്‍
എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

Related Articles

Back to top button