Uncategorized
ഫിഫ അറബ് കപ്പ് സമയത്ത് സ്‌ക്കൂളുകളും യുണിവേഴ്‌സിറ്റികളും പ്രവര്‍ത്തിക്കും
ദോഹ: ഫിഫ അറബ് കപ്പ് സമയത്ത് സ്‌കൂളുകളും സര്‍വ്വകലാശാലകളും നിശ്ചയിച്ച പ്രകാരം തന്നെ തുടരുമെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സ്ഥിരീകരിച്ചു.
അറബ് കപ്പിന്റെ സമയത്ത് 100% പൂര്‍ണ്ണ നിരക്കില്‍ നിശ്ചിത ഷെഡ്യൂളുകള്‍ പ്രകാരം സ്‌കൂളുകളും സര്‍വ്വകലാശാലകളും പ്രവര്‍ത്തനങ്ങള്‍ മാറ്റമില്ലാതെ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സ്ഥിരീകരിക്കുന്നുവെന്ന് മന്ത്രാലയം ഒരു ട്വീറ്റില്‍ പറഞ്ഞു.
കഴിഞ്ഞ ആഴ്ച, മന്ത്രാലയം അതിന്റെ അക്കാദമിക് കലണ്ടര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു, ഈ അധ്യയന വര്‍ഷത്തേക്കുള്ള സ്‌കൂള്‍ കലണ്ടറില്‍ അംഗീകരിച്ച കാര്യങ്ങള്‍ക്കനുസരിച്ചാണ് സ്‌കൂള്‍ തീയതികളും പരീക്ഷാ ഷെഡ്യൂളുകളും നിശ്ചയിച്ചിരിക്കുന്നത്. കൂടാതെ 2021-2022 അക്കാദമിക് കലണ്ടറിന് മാറ്റമൊന്നും ഉണ്ടാകില്ലെന്നും മന്ത്രാലയം ട്വീറ്റ് ചെയ്തു.