
ഇന്‍കാസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഇന്ദിരാഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു
അഫ്‌സല്‍ കിളയില്‍ : –
ദോഹ : ഇന്‍കാസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മുപ്പത്തി ഏഴാം രക്തസാക്ഷിത്വവാര്‍ഷികത്തിന്റെ ഭാഗമായി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ഐ.സി.സി മുംബൈ ഹാളില്‍ നടന്ന ചടങ്ങില്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ശ്രീരാജ് എം പി അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സമീര്‍ ഏറാമല യോഗം ഉല്‍ഘാടനം ചെയ്തു. കെ.എസ്.യു മുന്‍ ഉപാധ്യക്ഷന്‍ ഡോ. നയീം മുല്ലുങ്ങല്‍ അനുസ്മരണ പ്രഭാഷണം നടത്തി.
ഇന്ദിരാജി എടുത്ത ധീര തീരുമാനങ്ങളാണ് ഭാരതത്തെ മികച്ച സാമ്പത്തിക വളര്‍ച്ചയിലേക്ക് നയിച്ചതെന്ന് അനുസ്മരണ പ്രഭാഷണത്തില്‍ നയീം സൂചിപിച്ചു. ഏറ്റവും ശക്തയായ ലോക നേതാവായിരുന്നു ആയിരുന്നു ഇന്ദിരാഗാന്ധി എന്ന് അനുസ്മരിച്ചു കൊണ്ട് സംസാരിച്ച ഉപദേശക സമിതി ചെയര്‍മാന്‍ സുരേഷ് കരിയാട് പറഞ്ഞു. ചടങ്ങില്‍ ഭാരതത്തിന്റെ ഉരുക്ക് വനിതയെ സ്മരിച്ചു കൊണ്ട് ഗ്ലോബല്‍ കമ്മിറ്റി അംഗം അബു കാട്ടില്‍, ഐ.സി.സി മാനേജ്‌മെന്റ് കമ്മിറ്റി അംഗം അനീഷ് ജോര്‍ജ്ജ്, സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി മനോജ് കൂടല്‍, വൈസ് പ്രസിഡണ്ടുമാരായ അന്‍വര്‍ സാദത്ത്, ഡേവിസ് ഇടശ്ശേരി,സാമൂഹ്യ പ്രവര്‍ത്തകന്‍ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഇന്‍കാസ് നേതാക്കളായ ജോര്‍ജ്ജ് കുരുവിള, ബഷീര്‍ തൂവാരിക്കല്‍, ഷമീര്‍ പുന്നൂരാന്‍, മുബാറക്ക് അബ്ദുള്‍ അഹദ്, പിയാസ് മേച്ചേരി, അഭിഷേക് മാവിലായി, അനസ് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങിനു കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ജെനിറ്റ് ജോബ് സ്വാഗതവും ട്രഷറര്‍ സഞ്ജയ് രവീന്ദ്രന്‍ നന്ദിയും രേഖപെടുത്തി.