Uncategorized

ഡോം ഖത്തര്‍ കിക്ക് ഓഫ് 2022 ക്യാമ്പയിന്‍ പ്രഖ്യാപനം നവംബര്‍ 10ന്

അഫ്‌സല്‍ കിളയില്‍ : –

ദോഹ : ഖത്തറിലെ മലപ്പുറം ജില്ലയില്‍ നിന്നുള്ള പ്രവാസികളുടെ കൂട്ടായ്മയായ ഡോം ഖത്തര്‍ ഡയസ്‌പോറ ഓഫ് മലപ്പുറം ഖത്തര്‍ കിക്ക് ഓഫ് 2022 എന്ന പേരില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന സ്‌പോര്‍ട്‌സ് ക്യാമ്പയിനാണ് ഖത്തര്‍ കിക്ക് ഓഫ് 2022.

ക്യാമ്പയിനിന്റെ ഭാഗമായി ഖത്തറിലും ഇന്ത്യയിലും വിവിധ കായിക പ്രവര്‍ത്തനങ്ങളും മത്സരങ്ങളും സംഘടിപ്പിക്കുകയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം.

ക്യാമ്പയിന്‍ പ്രഖ്യാപനവും സംഘാടക സമിതി രൂപീകരണവും നവംബര്‍ 10 ബുധനാഴ്ച വൈകുന്നേരം 7.30 ന് ഐ.സി.സി മുംബൈ ഹാളില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് +974 5015 5524

Related Articles

Back to top button
error: Content is protected !!