Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ബോധവത്കരണവുമായി ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍

മുഹമ്മദ് റഫീഖ് തങ്കയത്തില്‍ : –

ദോഹ : ലോകമെമ്പാടും ലോക പ്രമേഹദിനമാചരിക്കുന്ന നവംബര്‍ 14്‌ന് സമൂഹത്തെ ബോധവത്കരിക്കുന്നതിനുള്ള പരിപാടിയുമായി ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ രംഗത്ത്. നവംബര്‍ 12 വെള്ളിയാഴ്ച ഐ.സി.സി അശോക ഹാളില്‍ വിപുലമായ ബോധവത്കരണ പരിപാടി നടക്കുമെന്ന് പ്രസിഡന്റ് പി.എന്‍ ബാബുരാജന്‍ അറിയിച്ചു.

പ്രമേഹമുള്ള അഞ്ചില്‍ ഒരാള്‍ക്കെങ്കിലും തനിക്ക് രോഗമുണ്ടെന്ന അറിവില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രമേഹമുണ്ടെന്ന ധാരണയില്ലായ്മ അതിഗുരുതരമായ ആരോഗ്യ പ്രതിസന്ധികള്‍ സൃഷ്ടിച്ചേക്കും. നമ്മുടെ ശരീരത്തിലെ രക്തത്തില്‍ പ്രമേഹത്തിന്റെ അളവ് അറിഞ്ഞിരുന്നാല്‍ മാത്രമേ അത് നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനാവുകയുള്ളൂ. അതിനാല്‍ ഒരോരുത്തരും തങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് അറിഞ്ഞിരിക്കണം. ഇടവിട്ട പരിശോധനകളും ചിട്ടയായ ജീവിത ക്രമവും ഭക്ഷണക്രമീകരണവുമൊക്കെ ഈ രംഗത്ത് പ്രധാനമാണ്.

നവംബര്‍ 12 വെള്ളിയാഴ്ച 8 മണിക്ക് ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ അശോക ഹാളില്‍ നടക്കുന്ന ബോധവത്കരണ പരിപാടിയില്‍ ഇന്ത്യന്‍ എംബസി പൊളിറ്റിക്കല്‍ & കൊമേഴ്‌സ് കൗണ്‍സിലര്‍ ടി. ആഞ്ജലിന പ്രേമലത മുഖ്യാതിഥിയായി പങ്കെടുക്കും.

Related Articles

Back to top button