Uncategorized
എം.ഇ.എസ് സ്‌ക്കൂള്‍ ഗോ ഗ്രീന്‍ പദ്ധതിക്ക് തുടക്കമായി
ദോഹ : എം.ഇ.എസ് സ്‌ക്കൂളില്‍ വിദ്യാര്‍ത്ഥികളുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഗോ ഗ്രീന്‍ പദ്ധതിക്ക് തുടക്കമായി. സ്‌ക്കൂള്‍ ക്യാമ്പസില്‍ 500 പൂച്ചെടി തൈകള്‍ നട്ട് പിടിപ്പിച്ച് കൊണ്ട് ക്യാമ്പയിന്‍ ആരംഭിച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക് വൃക്ഷത്തെകള്‍ നല്‍കി കൊണ്ട് കള്‍ചറല്‍ ആന്റ് കോ കരിക്കുലര്‍ ആക്റ്റിവിറ്റീസ് ഡയറക്ടര്‍ എം.സി മുഹമ്മദ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ ഹമീദ ഖാദര്‍ സംസാരിച്ചു. ചീഫ് ആക്റ്റിവിറ്റി കോര്‍ഡിനേറ്റര്‍ മന്‍മഥന്‍ മാമ്പള്ളി, ജെന്‍സി ജോര്‍ജ്, സെല്‍സി സെബാസ്റ്റിയന്‍, സുമയ്യ ശനൂജ്, ഡോലറ്റെ ജേസുദാസന്‍, രാജേഷ് കെ.എസ്, ഫിയോന മേരി ഡിക്രൂസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
സ്‌കൂള്‍ അധികൃതരും അധ്യാപകരും ചടങ്ങില്‍ പങ്കെടുത്തു.