Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

പാലോളി ബാപ്പുട്ടി മുസ്‌ലിയാര്‍ നിര്യാതനായി

ദോഹ : ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂളിലെ മുന്‍ ജീവനക്കാരനും ഖത്തര്‍ കെ.എംസി.സി, ഖത്തര്‍ കേരള ഇസ്‌ലാമിക് സെന്റര്‍ എന്നിവയുടെ ദീര്‍ഘ കാല ഭാരവാഹിയും പ്രധാന പ്രവര്‍ത്തകനുമായിരുന്ന പാലോളി ബാപ്പുട്ടി മുസ്‌ലിയാര്‍ നിര്യാതനായി. 76 വയസായിരുന്നു.

ആലിപ്പറമ്പ് കളപ്പാട്ടുകുഴി മഹല്ല് ഖാദിയും തൂത വാഫി കോളേജ് അധ്യാപകനുമായി സേവനം ചെയ്ത് വരികയായിരുന്നു. പന്ത്രണ്ട് വര്‍ഷം മുമ്പാണ് ഖത്തര്‍ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയത്.

ഭാര്യമാർ ഫാത്തിമ, പരേതയായ സുലൈഖ. സുബൈര്‍ (ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ ) പരേതനായ ഇഖ്ബാല്‍, നസീമ, മറിയ, ബുഷ്‌റ, സുആദ എന്നിവര്‍ മക്കളാണ്.

തിങ്കൾ രാവിലെ 8.30 മണിക്ക് കൊടക്കാപറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

 

Related Articles

Back to top button