കോവിഡ്-19 നെതിരായ പോരാട്ടം അവസാനിച്ചിട്ടില്ല, ബൂസ്റ്റര്‍ ഡോസെടുത്ത് പ്രതിരോധിക്കണം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: കോവിഡ്-19 നെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും ബൂസ്റ്റര്‍ ഡോസെടുത്ത് പ്രതിരോധിക്കണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം. ഖത്തറില്‍ കോവിഡ് വാക്സിന്‍ രണ്ടാം ഡോസ് എടുത്ത് 6 മാസം പിന്നിട്ടവരെല്ലാം കാലതാമസം കൂടാതെ ബൂസ്റ്റര്‍ വാക്സിന്‍ എടുക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
കോവിഡിനെതിരെ ഖത്തറിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും നടന്ന വാക്സിന്‍ കാമ്പെയ്ന്‍ ഏറ്റവും മികച്ചതാണ് . എന്നാല്‍ കോവിഡ് -19 നെതിരായ പോരാട്ടമിതുവരേയും അവസാനിച്ചിട്ടില്ല. ബൂസ്റ്റര്‍ ഡോസെടുത്ത് പ്രതിരോധിക്കണമെന്ന് മന്ത്രാലയത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രസിദ്ധീകരിച്ച വീഡിയോയില്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്സിനേഷന്‍ മേധാവി ഡോ.സോഹ അല്‍ ബയാത്ത് പറഞ്ഞു.
”സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്, അതിനാലാണ് എത്രയും വേഗം അത് ചെയ്യാന്‍ അര്‍ഹരായ എല്ലാവരോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നത്,” അവര്‍ കൂട്ടിച്ചേര്‍ത്തു.
കോവിഡ് വാക്സിനിനെക്കുറിച്ചുള്ള ശാസ്ത്രീയ ഗവേഷണം തുടരുന്നുവെന്ന് അല്‍ ബയാത്ത് ഊന്നിപ്പറഞ്ഞു, ഏറ്റവും പുതിയ ക്ലിനിക്കല്‍ പഠനങ്ങള്‍ കാണിക്കുന്നത് വാക്സിന്റെ ഡോസുകളില്‍ നിന്ന് നേടിയ പ്രതിരോധശേഷി രണ്ടാമത്തെ ഡോസ് കഴിച്ച് ആറ് മാസത്തിന് ശേഷം കുറയുമെന്നതിനാലാണ് ആറുമാസം മുമ്പ് രണ്ട് ഡോസുകള്‍ എടുത്ത എല്ലാവര്‍ക്കും ഇപ്പോള്‍ ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ അര്‍ഹതയുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അടുത്തിടെ പ്രഖ്യാപിച്ചത്
ഇതുവരെ സീസണല്‍ ഫ്‌ളൂ വാക്‌സിന്‍ എടുത്തിട്ടില്ലെങ്കില്‍, അതുമെടുക്കണമെന്ന് അവര്‍ ശുപാര്‍ശ ചെയ്തു