തളിക്കുളോത്സവം അവിസ്മരണീയമായി

ദോഹ. ഖത്തര്‍ തളിക്കുളം സൗഹൃദ കൂട്ടായ്മ സ്കില്‍സ് ഡവലപ് മെന്റ് സെന്ററില്‍ വെച്ച് സംഘടിപ്പിച്ച തളിക്കുളോത്സവം അവിസ്മരണീയമായി .
കൂട്ടായ്മ ചെയര്മാന് എസ്. എം. ബഷീറിന്റെ അധ്യക്ഷതയില്‍ ഐസിബിഎഫ് പ്രസിഡണ്ട് ഷാനവാസ് ബാവ , ഐസിസി അഡൈ്വസറി ബോര്‍ഡ് ചെയര്മാന് പി.എന്‍. ബാബുരാജന്, സിനിമാതാരം അജയന് ഭരതന് കൂടാതെ കമ്മറ്റി ഭാരവാഹികളും ചേര്‍ന്ന് ദീപം തെളിയിച്ചു കൊണ്ട് ഉത്ഘാടനം ചെയ്തു.
കൂട്ടായ്മ ജനറല്‍ സെക്രട്ടറി പി.ഐ.റഷീന്. സ്വാഗത പ്രസംഗം നടത്തി. കമ്മറ്റിയുടെ മറ്റു ഭാരവാഹികള്‍ വേദിയില്‍ സന്നിഹിതരായിരുന്നു.
മുഹ്സിന് തളിക്കുളത്തിന്റെ നേതൃത്വത്തില്‍ തളിക്കുളത്തിന്റെ കലാകാരികളും കലാകാരന്മാരും മറ്റു കലാകാരും ചേര്‍ന്ന് വിവിധയിനം കലാപരിപാടികള്‍ അവതരിപ്പിച്ചപ്പോള്‍ തികച്ചും ഈയൊരു ആഘോഷം തളിക്കുളോത്സവം എന്ന പേരിനെ അന്വര്‍ത്ഥമാക്കി.
ആഷിക് നന്ദി പ്രസംഗം നടത്തിക്കൊണ്ട് പരിപാടികള്‍ക്ക് സമാപനം കുറിച്ചു.

