എം.ഇ.എസ് ഇന്ത്യന്‍ സ്‌ക്കൂളില്‍ അറബ് കപ്പിന് സ്വീകരണം നല്‍കി
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ : ഖത്തറിലെ ഏറ്റവും വലിയ ഇന്ത്യന്‍ സ്‌ക്കൂളായ എം.ഇ.എസ് ഇന്ത്യന്‍ സ്‌ക്കൂള്‍ അറബ് കപ്പിന് സ്വീകരണം നല്‍കി. സ്‌ക്കൂള്‍ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ മുഖ്യാതിഥിയായിരുന്നു. മികച്ച സ്വീകരണ പരിപാടിയൊരുക്കിയ സ്‌ക്കൂളിനെ അംബാസഡര്‍ അനുമോദിച്ചു.
ഇന്ത്യന്‍ സ്‌പോര്‍ട്‌സ് പ്രസിഡന്റ് പ്രസിഡന്റ് ഡോ. മോഹന്‍ തോമസ്, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലെന്റ് ഫോറം പ്രസിഡന്റ് സിയാദ് ഉസ്മാന്‍, ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡന്റ് പി.എന്‍ ബാബുരാജന്‍, ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍സ് കൗണ്‍സില്‍ പ്രസിഡന്റ് ജാഫര്‍ സാദിഖ് തുടങ്ങി ഖത്തറിലെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
വിദ്യാര്‍ത്ഥികളൊരുക്കിയ വെല്‍ക്കം ഡാന്‍സ്, അറബിക് കള്‍ചറല്‍ ഡാന്‍സ്, സോക്കര്‍ പ്രകടനം, മാസ് ഡ്രില്‍, അറബ് കപ്പില്‍ പങ്കെടുക്കുന്ന 16 രാജ്യങ്ങളുടെ പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ പരേഡ് എന്നീ പരിപാടികള്‍ ഏറെ ശ്രദ്ദേയമായി.
സുപ്രീം കമ്മിറ്റി ഓഫ് ഡെലിവറി അംഗങ്ങള്‍, ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍, എം.ഇ.എസ് സ്‌ക്കൂള്‍ ഗവേണിംഗ് ബോഡി മെമ്പര്‍മാര്‍, സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ വിവിധ സ്‌ക്കൂളുകളിലെ സ്റ്റുഡന്റ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
എം.ഇ.എസ് ഗവേണിംഗ് ബോര്‍ഡ് പ്രസിഡന്റ് കെ.പി നജീബ്, വൈസ് പ്രസിഡന്റ് ഖലീല്‍ എ.പി എന്നിവര്‍ സംസാരിച്ചു. ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ ്‌ഹെഡ് അക്ബര്‍ അലി പരിപാടികള്‍ നിയന്ത്രിച്ചു.