
Breaking News
ഖത്തര്‍ എയര്‍വെയ്‌സിന് 2022 ഫൈവ് സ്റ്റാര്‍ ഗ്ലോബല്‍ എയര്‍വെയ്‌സ് അവാര്‍ഡ്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ലോകോത്തര വിമാന കമ്പനിയായ ഖത്തര്‍ എയര്‍വെയ്‌സിന് 2022 ഫൈവ് സ്റ്റാര്‍ ഗ്ലോബല്‍ എയര്‍വെയ്‌സ് അവാര്‍ഡ് ലഭിച്ചു. അപെക്‌സ് ഇഫ്‌സ അവാര്‍ഡ് ചടങ്ങിലാണ് ഖത്തര്‍ എയര്‍വെയ്‌സിന് ലോകത്തിലെ മികച്ച എയര്‍ലൈനുള്ള പുരസ്‌കാരം ലഭിച്ചത്. മികച്ച ബിസിനസ് ക്ലാസിനും മികച്ച കസ്റ്റമര്‍ സര്‍വ്വീസിനും മികച്ച വിമാനങ്ങള്‍ക്കുമൊക്കെ ലോകോത്തര നിലവാരമുയര്‍ത്തുന്ന ഖത്തര്‍ എയര്‍വെയ്‌സ് നിരവധി പുരസ്‌കാരങ്ങള്‍ ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്.