Archived Articles

സ്‌നേഹാദരം സംഘടിപ്പിച്ച് ക്യൂമേറ്റ്‌സ്

ദോഹ: സ്‌നേഹാദരം സംഘടിപ്പിച്ച് ക്യൂമേറ്റ്‌സ്. ഖത്തറിലെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തന രംഗത്ത് സജീവ ഇടപെടലുകള്‍ നടത്തുന്ന ക്യൂമേറ്റ്‌സ് കൂട്ടായ്മയാണ് കോവിഡ് കാലത്തെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ആദരവേര്‍പ്പെടുത്തിയത്. മുന്നണി പോരാളികളായ നിരവധി സംഘടനകളും വ്യക്തികളും ഓള്‍ഡ് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ആദരവ് ഏറ്റുവാങ്ങി.
ഡോ പ്രദീപ് രാധാകൃഷ്ണന്‍ മുഖ്യാതിഥിയായി പങ്കെടുത്തു.
കണ്‍വീനര്‍ ഇര്‍ഫാന്‍ പകര സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഡോ അഹമ്മദ് അബ്ദുല്ല മേക്കോടത്തില്‍ അദ്ധ്യക്ഷത വഹിച്ചു . ഖത്തറിലെ കലാ സാസ്‌കാരിക രംഗത്തെ വ്യക്തിത്വങ്ങള്‍ പങ്കെടുത്ത ചടങ്ങിന് ഖാലിദ് കല്ലു , പി.എസ്.എം. ഷാഫി , സലിം പൂക്കാട് , അറഫാത് കാലിബര്‍, ആശ , നൗഫല്‍ , അനീസ് , നിയാസ് , പ്രിയ , ഇസ്ഹാഖ് , ജെസിന്‍ , മഹ്മൂദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!