ആത്മവിശ്വാസത്തോടെയുള്ള പരിശ്രമം പ്രതിസന്ധികളെ തരണം ചെയ്യാന്‍ നമ്മെ പ്രാപ്തരാക്കും. ശിഹാബ് പൂക്കോട്ടൂര്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ആത്മവിശ്വാസത്തോടെയുള്ള പരിശ്രമം പ്രതിസന്ധികളെ തരണം ചെയ്യാന്‍ നമ്മെ പ്രാപ്തരാക്കുമെന്നും ജീവിക്കാനുള്ള അഭിനിവേഷമാണ് നമുക്കെല്ലാവര്‍ക്കും വേണ്ടതെന്നും പ്രതിസന്ധികളെ അതിജീവിച്ച് ശ്രദ്ദേയനായ മോട്ടിവേഷണല്‍ സ്പീക്കറായി മാറിയ
ശിഹാബ് പൂക്കോട്ടൂര്‍ അഭിപ്രായപ്പെട്ടു. ഖത്തറിലെ ഒറേറ്റേര്‍സ് ഫോറത്തിന്റെ മൂന്നാം വാര്‍ഷികാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തില്‍ ഇല്ലാത്തവയെക്കുറിച്ച് വേവലാതിപ്പെടാതെ ഉളളവ പ്രയോജനപ്പെടുത്താന്‍ നാം തയ്യാറായാല്‍ വിപ്‌ളവകരമായ മാറ്റമാണുണ്ടാവുക. മാറ്റത്തിന്റെ വക്താക്കളായി ജീവിതം മനോഹരമാക്കുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
ഒറേറ്റേഴ്‌സ് ഫോറം മുഖ്യ രക്ഷാധികാരി ഒ. എച്ച്. റഹ്മാന്‍ പ്രോഗ്രം ഉദ്ഘാടനം ചെയ്തു.
ഇന്റര്‍നാഷനല്‍ ചില്‍ഡ്രന്‍ പീസ് പ്രൈസ് ഫൈനലിസ്റ്റ് മുഹമ്മദ് ആസിം മുഖ്യാതിഥിയായിരുന്നു.
അഡ്വ.മഹേഷ് വിജയകൃഷ്ണന്‍ , റഫീഖ് മേലേപ്പുറത്ത്, അലിഹസന്‍ തച്ചറക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.