
കോര്‍ണിഷിലെ ഖത്തര്‍ ദേശീയ ദിന പരേഡ് ഡിസംബര്‍ 18 ശനിയാഴ്ച രാവിലെ 9 മണിക്ക്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: കോര്‍ണിഷിലെ ഖത്തര്‍ ദേശീയ ദിന പരേഡ് ഡിസംബര്‍ 18 ശനിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കും. കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ പൊതുജനങ്ങളില്‍ നിന്നും ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.
2021 ഡിസംബര്‍ 18-ന് ശനിയാഴ്ച രാവിലെ ദോഹ കോര്‍ണിഷിലെ ദേശീയ ദിന പരേഡിന്റെയും ദേശീയ ദിനാഘോഷ പ്രവര്‍ത്തനങ്ങളുടെയും സംഘടനാ നടപടിക്രമങ്ങളും സുരക്ഷാ പദ്ധതിയും വിശദീകരിച്ച് ദേശീയ ദിനാഘോഷങ്ങള്‍ക്കായുള്ള സുരക്ഷാ സമിതി ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്.
ബാര്‍കോഡുള്ള ക്ഷണപത്രമുള്ളവര്‍ക്കാണ് പ്രവേശനമനുവദിക്കുക. കോര്‍ണിഷ് റോഡുകള്‍ ക്ഷണിതാക്കള്‍ക്കായി രാവിലെ 7:30 വരെ തുറന്നിട്ടിരിക്കുമെന്നും അതിനുശേഷം പാതകള്‍ അടയ്ക്കും. അച്ചടക്കവും ക്രമീകരണവുമുറപ്പുവരുത്തുവാന്‍ നിര്‍ദ്ദിഷ്ട പാതകള്‍ പ്രയോജനപ്പെടുത്തണമെന്ന് ഫെസിലിറ്റീസ് ആന്‍ഡ് അതോറിറ്റി സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഡോ. അലി ഖാജിം അല്‍ അത്ബി പറഞ്ഞു.
രണ്ട് സ്ഥലങ്ങള്‍ പൊതുജനങ്ങള്‍ക്കായി നീക്കിവച്ചിരിക്കുന്നു, വടക്കന്‍ പ്ലാറ്റ്ഫോമുകളില്‍ 6,557 പേരെയും തെക്കന്‍ പ്ലാറ്റ്ഫോമുകളില്‍ 2,706 പേരെയും ഉള്‍ക്കൊള്ളും. , ഇവന്റിലേക്ക് ക്ഷണിക്കപ്പെട്ട മൊത്തം പൊതുജനങ്ങളുടെ എണ്ണം ഏകദേശം 9,586 ആയിരിക്കും
വൈകുന്നേരം ദോഹ കോര്‍ണിഷില്‍ കരിമരുന്ന് പ്രയോഗം നടക്കും, അറബ് കപ്പ് ഫൈനലിന്റെ അവസാനത്തോട് അനുബന്ധിച്ചാണ് അതിന്റെ സമയം ക്രമീകരിച്ചിരിക്കുന്നത്.