കോവിഡ് റിസ്‌ക്കനുസരിച്ച രാജ്യങ്ങളുടെ പട്ടിക പുതുക്കി ഖത്തര്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: കോവിഡ് റിസ്‌ക്കനുസരിച്ച രാജ്യങ്ങളുടെ പട്ടിക പുതുക്കി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. ട്രാവല്‍ ആന്‍ഡ് റിട്ടേണ്‍ പോളിസിയില്‍ കോവിഡ് അപകടസാധ്യതയെ അടിസ്ഥാനമാക്കിയാണ് രാജ്യ പട്ടികകള്‍ അപ്ഡേറ്റ് ചെയ്യുന്നത്. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യങ്ങളെ പച്ച, ചുവപ്പ്, അസാധാരണമായ ചുവപ്പ് എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്. എക്സപ്ഷണല്‍ റെഡ് ലിസ്റ്റില്‍ എ, ബി എന്നീ രണ്ട് ഗ്രൂപ്പുകളുണ്ട്.
കോവിഡിന്റ പുതിയ വകഭേദമായ ഒമിേ്രകാണ്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യങ്ങളാണ് ബി ഗ്രൂപ്പിലുള്ളത്.
യുണൈറ്റഡ് കിംഗ്ഡം, അയര്‍ലന്‍ഡ്, ജര്‍മ്മനി, ഡെന്‍മാര്‍ക്ക്, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളാണ് പുതുതായി റെഡ് ലിസ്റ്റില്‍ പെട്ടത്.
മൊത്തത്തില്‍ 175 രാജ്യങ്ങള്‍ ഗ്രീന്‍ പട്ടികയിലും 23 രാജ്യങ്ങള്‍ റെഡ് ലിസ്റ്റിലും 10 രാജ്യങ്ങള്‍ എക്‌സപ്ഷണല്‍ റെഡ് ലിസ്റ്റ് എയിലും 6 രാജ്യങ്ങള്‍ എക്‌സപ്ഷണല്‍ റെഡ് ലിസ്റ്റ് ബിയിലുമാണ് .
GREEN-LIST-COUNTRIES 16
ഡിസംബര്‍ 19 ഞായറാഴ്ച വൈകുന്നേരം 6 മണി മുതല്‍ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും.