Uncategorized
ദേശീയ ദിനാഘോഷത്തിനൊരുങ്ങി ഖത്തര്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ദേശീയ ദിനാഘോഷത്തിനൊരുങ്ങി ഖത്തര്‍ . രാജ്യമെമ്പാടും ആഘോഷത്തിന്റെ വികാരങ്ങളുയര്‍ത്തുന്ന തോരണങ്ങളും അലങ്കാരങ്ങളും ഇന്നലെ മുതല്‍ തന്നെ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഖത്തര്‍ പതാകയും വീടുകളിലും ഓഫീസ് സമുച്ഛയങ്ങളിലുമൊക്കെ പാറി പറക്കുന്നുണ്ട്. നിരവധി പേര്‍ വാഹനങ്ങളും മോഡി പിടിപ്പിച്ചിട്ടുണ്ട്. നാളെയാണ് സ്വദേശികളും വിദേശികളും കാത്തിരിക്കുന്ന ദേശീയ ദിനം.
ഞായറാഴ്ച പൊതു അവധി പ്രഖ്യാപിച്ചതോടെ വരുന്ന രണ്ട് ദിവസങ്ങള്‍ ആഘോഷങ്ങളുടേതാകും. നാളെ നടക്കുന്ന ഫിഫ അറബ് കപ്പ് ഫൈനല്‍ മല്‍സരങ്ങളും അല്‍ ബിദ പാര്‍ക്കില്‍ നടന്നുവരുന്ന അന്താരാഷ്ട്ര ഭക്ഷ്യോല്‍സവവുമൊക്കെ ഈ വര്‍ഷത്തെ ആഘോഷത്തിന് മാറ്റു കൂട്ടും.
രാവിലെ നടക്കുന്ന കോര്‍ണിഷിലെ പരേഡും വൈകുന്നേരത്തെ കരിമരുന്ന് പ്രയോഗവും തന്നെയാകും ദേശീയദിനാഘോഷത്തിന്റെ മുഖ്യ ആകര്‍ഷണങ്ങള്‍