Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived ArticlesUncategorized

പി സി സൈഫുദ്ദീന് ചാലിയാര്‍ ദോഹ യാത്രയയപ്പ് നല്‍കി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. മൂന്നര വര്‍ഷത്തെ ഖത്തര്‍ ജീവതം അവസാനിപ്പിച്ച് നാട്ടിലേക് മടങ്ങുന്ന ഖത്തര്‍ മീഡിയവണ്‍ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് പി സി സൈഫുദ്ദീന് ചാലിയാര്‍ ദോഹ യാത്രയയപ്പ് നല്‍കി.

ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ചു ചാലിയാര്‍ ദോഹ സംഘടിപ്പിച്ച ചാലിയാര്‍ ദോഹയുടെ 24 പഞ്ചായത്ത് കൂട്ടായ്മയിലെ ഭാരവാഹി കളുടെ യോഗത്തില്‍ വെച്ചാണ് ചാലിയാര്‍ ദോഹ പ്രസിഡന്റ് സിദ്ദിഖ് വാഴക്കാട്, ചീഫ് അഡൈ്വസര്‍ വിസി മശ്ഹൂദ് , ജനറല്‍ സെക്രട്ടറി സമീല്‍ അബ്ദുല്‍ വാഹിദ്, രക്ഷാധികാരി ഇ എ നാസര്‍ എന്നിവര്‍ ചേര്‍ന്ന് പി സി സൈഫുദ്ദീന് ഉപഹാരം കൈമാറിയത് .


തനിക്കു ഖത്തറില്‍ നിന്നും അദ്യമയി യാത്രയയപ്പു നല്കിയ ചാലിയാര്‍ ദോഹയോടുള്ള കടപ്പാട് അദ്ദേഹം അറിയിച്ചു .

പ്രോഗ്രാമുകള്‍ക്ക് ചാലിയാര്‍ ദോഹ സെക്രട്ടറിയേറ്റു ഭാരവാഹികളായ ജാബിര്‍ ബേപ്പൂര്‍, സി ടി സിദ്ധിഖ്, സാബിക്ക്എടവണ്ണ , രതീഷ് കക്കോവ്, അജ്മല്‍ അരീക്കോട് , ബഷീര്‍ കുനിയില്‍, രഘുനാഥ്, ഹസീബ് എന്നിവര്‍ നേതൃത്വം നല്കി.

Related Articles

Back to top button