Archived Articles
കള്‍ചറല്‍ ഫോറം ഖത്തര്‍ സംഘടിപ്പിക്കുന്ന പി. എസ്. സി പരീക്ഷ പരിശീലനം നാളെ
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോഡിലെ സബ് എഞ്ചിനീയര്‍ തസ്തികകളിലേക്ക് നടത്തുന്ന പരീക്ഷക്ക് തയ്യാറാകുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി കള്‍ചറല്‍ ഫോറം ഖത്തര്‍ സംഘടിപ്പിക്കുന്ന പി. എസ്. സി പരീക്ഷ പരിശീലനം നാളെ വൈകുന്നേരം 7 മണിക്ക് നടക്കും.
കെ എസ് ഇ ബി റിട്ടയേര്‍ഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറും ദീര്‍ഘകാലം കെ എസ് ഇ ബി പരിശീലന വിഭാഗം തലവനായിരുന്ന അബ്ദു നാസര്‍ കൊല്ലം നേതൃത്വം നല്‍കും . പരിശീലന പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ https://docs.google.com/forms/d/e/1FAIpQLScqmI0xV9MZaP9IEqahOvo0jatnnLkk9DNS7l0sMM3uvemV3Q/viewform?usp=sf_link എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം