Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഫിഫ അറബ് കപ്പിനായി ദോഹയിലെത്തിയ നിലമ്പൂര്‍ അമല്‍ കോളേജ് വിദ്യാര്‍ഥികളെ കള്‍ച്ചറല്‍ ഫോറം അനുമോദിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 18 വരെ ദോഹയില്‍ നടന്ന പ്രഥമ ഫിഫ അറബ് കപ്പ് വളണ്ടിയര്‍മാരായി ദോഹയിലെത്തിയ നിലമ്പൂര്‍ അമല്‍ കോളേജ് വിദ്യാര്‍ഥികളെ കള്‍ച്ചറല്‍ ഫോറം അനുമോദിച്ചു


കള്‍ച്ചറല്‍ ഫോറം നിലമ്പൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടി കള്‍ച്ചറല്‍ ഫോറം മലപ്പുറം ജില്ലാ പ്രസിഡന്റ് റഷീദലി ഉദ്ഘാടനം ചെയ്തു.


പ്രസിഡണ്ട് നൗഷാദ് കൂറ്റംപാറ അധ്യക്ഷത വഹിച്ച പരിപാടിയില്‍ വളന്റിയര്‍മാര്‍ക്കുള്ള ഉപഹാരം ക്യാപ്റ്റന്‍ മാരായ പ്രൊഫസര്‍ ഹഫീസ്, പ്രൊഫസര്‍ ജനീഷ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. മണ്ഡലം സെക്രട്ടറി ജുനൈദ് മേച്ചേരി സ്വാഗതവും ട്രഷറര്‍ മുഹമ്മദ് സലീം നന്ദിയും പറഞ്ഞു

Related Articles

Back to top button