Uncategorized

ഡോം ഖത്തര്‍ കിക്കോഫ് 2022 എഫ് സി ബിദ ജേതാക്കള്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: 2022 ഫിഫ വേള്‍ഡ് കപ്പിനോടനുബന്ധിച്ച് ഡയസ്‌പോറ ഓഫ് മലപ്പുറം സംഘടിപ്പിക്കുന്ന ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സ്‌പോര്‍ട്‌സ് ക്യാമ്പയിന്റെ നടന്ന ആള്‍ ഇന്ത്യാ ഫുട്‌ബോള്‍ പെനാല്‍റ്റി ഷൂട്ടൗട്ട് ടൂര്‍ണമെന്റില്‍ എഫ് സി ബിദ ചാമ്പ്യന്മാരായി.


അല്‍ജസീറ അക്കാദമിയില്‍ നടന്ന വാശിയേറിയ ടൂര്‍ണ്ണമെന്റില്‍ ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തെ പ്രതിനിധീകരിച്ചുകൊണ്ട് 36ല്‍ പരം ടീമുകള്‍ മാറ്റുരച്ചു.

ആവേശം നിറഞ്ഞ ഫൈനല്‍ മത്സരത്തില്‍ എഫ്‌സി ബിദ റോയിട്ടേഴ്‌സ് എഫ്‌സിയെ പരാജയപ്പെടുത്തി ചാമ്പ്യന്‍ഷിപ് നേടിയപ്പോള്‍ ലൂസേഴ്‌സ് ഫൈനലില്‍ മെയ്റ്റ്‌സ് ഖത്തര്‍ ലാല്‍ കെയേഴ്സിനെ പരാജയപ്പെടുത്തി സെക്കന്‍ഡ് റണ്ണറപ്പായി. ഏറ്റവും മികച്ച ഗോള്‍കീപ്പറായി എഫ്‌സി ബിദയുടെ സയയീദുല്‍ അമനെ തെരഞ്ഞെടുത്തു.

സിറ്റി എക്‌സ്‌ചേഞ്ച് സിഇഒയും മുന്‍ ഐഎസ് സി വൈസ് പ്രസിഡന്റുമായ ഷറഫ് പി ഹമീദ് ടൂര്‍ണമെന്റ് ഉത്ഘാടനം ചെയ്തു. കോവിഡ് നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഖത്തര്‍ ഫിഫ 2022നു ഇന്ത്യന്‍ സമൂഹം നല്‍കിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം അനുമോദിച്ചു.
പ്രസിഡണ്ട് വിസി മഷ്ഹൂദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് ചെവിടിക്കുന്നന്‍ സ്വാഗതവും കേശവദാസ് നിലമ്പൂര്‍ നന്ദിയും പറഞ്ഞു.

മത്സരത്തില്‍ വിജയികളായവര്‍ക്ക് ഡോക്ടര്‍ ഖാലിദ് അല്‍ഫക്രു, ഐ സി സി പ്രസിഡണ്ട് പി എന്‍ ബാബുരാജന്‍ വനിതാ വിംഗ് കണ്‍വീനര്‍ ഷംല ജാഫര്‍ എന്നിവര്‍ ട്രോഫികള്‍ സമ്മാനിച്ചു. ഫിഫ വേള്‍ഡ് കപ്പിനോടനുബന്ധിച്ച് ഇന്ത്യന്‍ സമൂഹം നടത്തുന്ന ഇടപെടലുകള്‍ മാതൃകാപരവും അഭിനന്ദനാര്‍ഹവുമാണെന്ന് ഡോക്ടര്‍ ഖാലിദ് അല്‍ ഫക്രു അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തിയുണ്ടെന്നും ഫുട്‌ബോള്‍ അനുബന്ധിച്ച് നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക് ഐസിസി യുടെ പൂര്‍ണ പിന്തുണയുണ്ടെന്നും പി എന്‍ ബാബുരാജന്‍ അഭിപ്രായപ്പെട്ടു. ഇത് അന്നം തരുന്ന നാടിനുള്ള സമര്‍പ്പണമാണെന്ന് വി. സി മഷ്ഹൂദ് അറിയിച്ചു

ക്വിക്ക് പ്രിന്റ് സെന്റര്‍ ജനറല്‍ മാനേജര്‍ സുജിത്ത്, കേബ്ടെക്ക് എംഡി പ്രദീപ്, സൗദിയാ ഗ്രൂപ്പ് ചെയര്‍മാന്‍ മുസ്തഫ എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാന തുക കൈമാറി. രതീഷ് കക്കോവ്, ശ്രീജിത്ത് നായര്‍ സി പി, ഉണ്ണികൃഷ്ണന്‍ എള്ളാത്ത്, സിദ്ദിഖ് വാഴക്കാട് എന്നിവര്‍ മത്സരങ്ങള്‍ക് നേതൃത്വം നല്‍കി.

അബ്ദുല്‍ റഷീദ് പി പി, ബാലന്‍ എം, ഡോക്ടര്‍ വിവി ഹംസ, അസ്ഹര്‍ അലി, ശ്രീധര്‍ എം, സൗമ്യ പ്രദീപ്, നൗഫല്‍ കട്ടുപ്പാറ, അനീസ് കെ ട്ടി, നിയാസ് കൈപേങ്ങല്‍, ഹരിശങ്കര്‍, ഇര്‍ഫാന്‍ ഖാലിദ് പകര, അഭി ചുങ്കത്തറ, ഷാജി കുനിയില്‍, ഉണ്ണ്കൃഷ്ണന്‍ പരിപാടിയില്‍ പങ്കെടുത്തു. ജലീല്‍ കാവില്‍,യൂണിഖ് ഖത്തര്‍ പ്രതിനിധികള്‍, ഇന്ത്യന്‍ ഡോക്ടര്‍ ക്ലബ് പ്രസിഡണ്ട് ഡോക്ടര്‍ ബിജു ഗഫൂര്‍, വിപിന്‍ മേപയൂര്‍, എന്നിവര്‍ സമാപന ചടങ്ങില്‍ സംസാരിച്ചു. ടൂര്‍ണമെന്റിനിടെ യൂണിക് ഖത്തര്‍ ബേസിക് ലൈഫ് സപ്പോര്‍ട്ട് എന്ന വിഷയത്തെ ആസ്പദമാക്കി ഒരു വര്‍ക്ക് വര്‍ക്ക്‌ഷോപ്പ് സെഷന്‍ സംഘടിപ്പിച്ചു.

സമാപന ചടങ്ങിന് ഉണ്ണികൃഷ്ണന്‍ എള്ളാത്ത് നന്ദി പറഞ്ഞു

Related Articles

Back to top button
error: Content is protected !!