Archived Articles
ഖത്തറില്‍ ട്രാഫിക് പിഴ തീര്‍പ്പാക്കുവാന്‍ പ്രഖ്യാപിച്ച ഇളവുകള്‍ പ്രയോജനപ്പെടുത്തി നിരവധി പേര്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ ട്രാഫിക് പിഴ തീര്‍പ്പാക്കുവാന്‍ പ്രഖ്യാപിച്ച ഇളവുകള്‍ പ്രയോജനപ്പെടുത്താന്‍ നിരവധി പേര് മുന്നോട്ടു വന്നതായി റിപ്പോര്‍ട്ട്. വരും ദിവസങ്ങളില്‍ ഇളവ് പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം ഗണ്യമായ തോതില്‍ വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രാഫിക് വകുപ്പിലെ മീഡിയ ആന്റ് ട്രാഫിക് അവയര്‍നസ് അസിസ്റ്റന്റ് ഡയറക്ടര്‍ കേണല്‍ ജാബിര്‍ മുഹമ്മദ് റാഷിദ് ഉബൈദയെ ഉദ്ധരിച്ച് പെനിന്‍സുല ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു
കുമിഞ്ഞുകൂടി കിടക്കുന്ന ട്രാഫിക് പിഴകള്‍ 50 ശതമാനം ഇളവില്‍ അടച്ചുതീര്‍ക്കാനുള്ള അവസരം ഡിസംബര്‍ 18 മുതല്‍ മൂന്ന് മാസത്തേക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മെത്രാഷ് 2 ആപ്ളിക്കേഷന്‍, ഇ സര്‍വീസസ് പോര്‍ട്ടലുകള്‍, സെല്‍ഫ് സര്‍വീസ് കിയോസ്കുകള്‍ എന്നിവ വഴിയും ട്രാഫിക് ഡയറക്ടറേറ്റ് കൗണ്ടറുകളിലും പിഴ അടയ്ക്കാം.