ഖത്തറില്‍ പഴയ നോട്ടുകള്‍ ഡിസംബര്‍ 31 വരെ മാത്രം
ഡോ.അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ നാലാം സീരീസിലുള്ള പഴയ ബാങ്ക് നോട്ടുകള്‍ ഡിസംബര്‍ 31 വരെ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നും പഴയ നോട്ടുകള്‍ കയ്യിലുള്ളവര്‍ എത്രയും വേഗം മാറ്റിയെടുക്കണമെന്നും ഓര്‍മിപ്പിച്ച് ഉപഭോക്താക്കള്‍ക്ക് ബാങ്കുകളുടെ സന്ദേശം. എ.ടി. എം. കള്‍ ഡിസംബര്‍ 31 വരെ പഴയ നോട്ടുകള്‍ സ്വീകരിക്കും.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസത്തിലാണ് ഗള്‍ഫിന്റേയും അറബ് മേഖലയുടേയും സാംസ്‌കാരിക പാരമ്പര്യങ്ങളുടെ ഡിസൈനുകളോടെ അഞ്ചാം സീരീസിലുള്ള ബാങ്ക് നോട്ടുകള്‍ ഖത്തര്‍ പുറത്തിറക്കിയത്. പഴയ നോട്ടുകള്‍ ജൂലൈ ഒന്ന് വരെ മാത്രമേ സ്വീകരിക്കൂവെന്നാണ് അന്ന് സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പ്രായോഗികമായ കാരണങ്ങളാല്‍ നാലാം സീരീസിലുള്ള നോട്ടുകള്‍ സ്വീകരിക്കുന്നത് 2021 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിക്കുകയായിരുന്നു.
ഡിസംബര്‍ 31 ന് ശേഷം നാലാം സീരീസിലുള്ള നോട്ടുകള്‍ അസാധുവാകും. എന്നാല്‍ പഴയ നോട്ടുകള്‍ കൈവശമുള്ളവര്‍ക്ക് പുതിയ പ്രഖ്യാപനം വന്ന് പത്തുവര്‍ഷത്തിനകം സെന്‍ട്രല്‍ ബാങ്കില്‍ നിന്നും അവ മാറ്റിയെടുക്കാനാകുമെന്ന് സെന്‍ട്രല്‍ ബാങ്ക് വിജ്ഞാപനത്തില്‍ പറയുന്നു.