ഖത്തര്‍ ട്രാവല്‍ പോളിസി ,കോവിഡ് റിസ്‌ക്കനുസരിച്ച രാജ്യങ്ങളുടെ പട്ടിക പുതുക്കി ഖത്തര്‍, ലിസ്റ്റ് ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: കോവിഡ് റിസ്‌ക്കനുസരിച്ച രാജ്യങ്ങളുടെ പട്ടിക പുതുക്കി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. ട്രാവല്‍ ആന്‍ഡ് റിട്ടേണ്‍ പോളിസിയില്‍ കോവിഡ് അപകടസാധ്യതയെ അടിസ്ഥാനമാക്കിയാണ് രാജ്യ പട്ടികകള്‍ അപ്‌ഡേറ്റ് ചെയ്യുന്നത്. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യങ്ങളെ പച്ച, ചുവപ്പ്, അസാധാരണമായ ചുവപ്പ് എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്.
175 രാജ്യങ്ങള്‍ ഗ്രീന്‍ പട്ടികയിലുണ്ടായിരുന്നത് 159 ആയി കുറഞ്ഞതും 23 രാജ്യങ്ങള്‍ റെഡ് ലിസ്റ്റിലുണ്ടായിരുന്നത് 47 ആയി ഉയര്‍ന്നതുമാണ് പ്രധാന മാറ്റം.
HIGH-RISK-LIST-COUNTRIES
എക്സപ്ഷണല്‍ റെഡ് ലിസ്റ്റ് രാജ്യങ്ങില്‍ നിന്നും ശ്രീലങ്ക, ഫിലിപ്പൈന്‍സ് , സുഡാന്‍ എന്നീ രാജ്യങ്ങളെ റെഡ് ലിസ്റ്റിലേക്ക് മാറ്റിയെന്നതും ശ്രദ്ധേയമായ മാറ്റമാണ് .
നിലവില്‍ ബംഗ്‌ളാദേശ്, ഈജിപ്ത്, ഇന്ത്യ, നേപാള്‍, പാക്കിസ്ഥാന്‍, ബോത്സുവാന, ലിസോത്ത, നാംബിയ, സിംബാവേ എന്നീ രാജ്യങ്ങളാണ് എക്സപ്ഷണല്‍ റെഡ് ലിസ്റ്റിലുള്ളത്.
ലിസ്റ്റ് 2022 ജനുവരി 1 വൈകുന്നേരം 7 മണി മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ സൈറ്റ് സന്ദര്‍ശിക്കുക
https://covid19.moph.gov.qa/…/travel…/Pages/default.aspx