2021 ല്‍ സ്ഥാപനങ്ങള്‍ക്കെതിരെ 2173 പരാതികള്‍ ലഭിച്ചതായി തൊഴില്‍ മന്ത്രാലയം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: 2021 ല്‍ സ്ഥാപനങ്ങള്‍ക്കെതിരെ 2173 പരാതികള്‍ ലഭിച്ചതായി തൊഴില്‍ മന്ത്രാലയം. ഈ പരാതികളില്‍ 69 എണ്ണം തീര്‍പ്പാക്കിയെന്നും 249 എണ്ണം കമ്മിറ്റികള്‍ക്ക് റഫര്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.1,855 പരാതികളുടെ നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
തൊഴിലുടമകള്‍ക്കെതിരെ ഗാര്‍ഹിക തൊഴിലാളികള്‍ നല്‍കിയ പരാതികളുടെ എണ്ണം 104 ആയിരുന്നു. അതില്‍ 26 എണ്ണം തീര്‍പ്പാക്കി, 16 എണ്ണം കമ്മിറ്റികള്‍ക്ക് റഫര്‍ ചെയ്തു. 62 എണ്ണം നടപടി ക്രമത്തിലാണ്. സ്ഥാപനങ്ങള്‍ക്കെതിരെ പൊതുജനങ്ങളില്‍ നിന്ന് 113 പരാതികള്‍ വന്നപ്പോള്‍ ഇവയെല്ലാം തീര്‍പ്പാക്കിയെന്നും മന്ത്രാലയം വ്യക്തമാക്കി.
മന്ത്രാലയത്തിന്റെ പരിശോധനകളുടെ എണ്ണം 2021-ല്‍ 2,909 ആയി. ഈ പരിശോധനകളില്‍ കമ്പനികള്‍ക്ക് 558 മുന്നറിയിപ്പ് നല്‍കുകയും 246 കമ്പനികള്‍ക്കെതിരെ നിയമലംഘന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയും ചെയ്തു.
തൊഴില്‍ മാറ്റത്തിനുള്ള ആകെ 2,985 അപേക്ഷകളില്‍ 15 എണ്ണം മാത്രമാണ് നിരസിക്കപ്പെട്ടതെന്നും മന്ത്രാലയം അറിയിച്ചു. 1409 പുതിയ റിക്രൂട്ട്മെന്റ് അപേക്ഷകളില്‍ നിന്ന് 490 എണ്ണം നിരസിക്കപ്പെട്ടു.
തൊഴില്‍ നിയമം ലംഘിച്ചതിന് 38 സ്ഥാപനങ്ങളുമായുള്ള ഇടപാടുകള്‍ മന്ത്രാലയം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച തൊഴില്‍ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.