
2021 ല്‍ 37,015 പരിശോധന കാമ്പയിനുകളുമായി അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. 2021 ല്‍ അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റിയുടെ ഹെല്‍ത്ത് കണ്‍ട്രോള്‍ വിഭാഗം വിവിധ ഭക്ഷണശാലകളിലും ചില്ലറ വ്യാപാര സ്ഥാപനങ്ങളിലും 37,015 പരിശോധന കാമ്പയിനുകള്‍ നടത്തുകയും 448 നിയമ ലംഘനങ്ങള്‍ പിടികൂടുകയും ചെയ്തതായി റിപ്പോര്‍ട്ട് .
വിവിധ ലംഘനങ്ങളുടെ പേരില്‍ 27 ഭക്ഷണശാലകള്‍ അടച്ചുപൂട്ടുകയും 380 ലംഘനങ്ങള്‍ അനുരഞ്ജനത്തിലൂടെ പരിഹരിക്കപ്പെടുകയും ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
556 ഭക്ഷണ സാമ്പിളുകള്‍ നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി പരിശോധനകള്‍ക്കായി പിന്‍വലിച്ചു.ഈ കാലയളവില്‍ വകുപ്പിന് ലഭിച്ച 470 പരാതികളും പരിഗണിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു