Archived Articles
കുടുംബങ്ങളിലെ പ്രായമായവരെ എത്രയും വേഗം ബൂസ്റ്റര്‍ ഡോസെടുപ്പിക്കണം
അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് മൂന്നാം തരംഗം രാജ്യത്ത് രൂക്ഷമാകുമ്പോള്‍ കുടുംബങ്ങളിലെ പ്രായമായവരെ എത്രയും വേഗം ബൂസ്റ്റര്‍ ഡോസെടുപ്പിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
മുതിര്‍ന്നവരില്‍ രോഗ പ്രതിരോധ ശേഷി താരതമ്യേന കുറവായിരിക്കുമെന്നതിനാല്‍ അവരെ സംരക്ഷിക്കുവാന്‍ എത്രയും വേഗം ബൂസ്റ്റര്‍ ഡോസെടുപ്പിക്കണം. കുടുംബത്തിലെ അംഗങ്ങള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
രണ്ടാമത്തെ ഡോസ് വാക്‌സിനെടുത്ത് 6 മാസം കഴിയുന്നതോടെ വാക്‌സിന്റെ പ്രതിരോധ ശേഷി നഷ്ടപ്പെടുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രായമായവര്‍ക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തിലോ (4027 7077), റുമൈല ആശുപത്രിയിലോ (50876824) അവരുടെ ഹോം കെയര്‍ സേവനത്തിലോ ബന്ധപ്പെട്ട് എളുപ്പത്തില്‍ ബൂസ്റ്റര്‍ ഡോസെടുക്കാം.