ഫേസ് മാസ്‌ക്കുകള്‍ രോഗപ്രതിരോധത്തിന് ഏറെ സഹായകകരം
അമാനുല്ല വടക്കാങ്ങര
ദോഹ: ഫേസ് മാസ്‌ക്കുകള്‍ രോഗപ്രതിരോധത്തിന് ഏറെ സഹായകകരമാണെന്നും കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി അധികമാളുകളും മാസ്‌ക് ഉപയോഗിക്കുന്നതിനാല്‍ നിരവധി രോഗങ്ങള്‍ കുറഞ്ഞതായും റിപ്പോര്‍ട്ട്. വിവിധ രാജ്യങ്ങളില്‍ നടന്ന ഗവേഷണത്തിലാണ് അലര്‍ജിയടക്കമുള്ള നിരവധി കേസുകളില്‍ ഫേസ് മാസ്‌കിന്റെ ഉപയോഗം അടിവരയിടുന്നത്.
കോവിഡ് വ്യാപനം തടയുന്നതില്‍ ഫേസ് മാസ്‌കുകള്‍ വളരെ പ്രധാനമാണെന്നും മൂന്ന് ലെയറുകള്‍ അടങ്ങിയ മെഡിക്കല്‍ മാസ്‌കാണ് കൂടുതല്‍ ഫലപ്രദമെന്നും ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം ആവര്‍ത്തിക്കുന്നു. മാസ്‌ക് വായ മാത്രമല്ല, മൂക്കും വായയും മറയ്ക്കണം, വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്താന്‍ ഇത് സഹായിക്കും.
പ്രായമായവരോ വിട്ടുമാറാത്ത രോഗങ്ങളുള്ളവരോ പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകള്‍ ഉപയോഗിക്കുന്നവരോ പോലുള്ള വൈറസ് അണുബാധയ്ക്ക് ഏറ്റവും സാധ്യതയുള്ള ആളുകള്‍ പുറത്തുപോകുമ്പോള്‍ എന്‍ 95, കെ.എന്‍ 95 മാസ്‌കുകള്‍ ഉപയോഗിക്കുന്നതാണ് നല്ലതെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.