
ഖത്തറിലെ ബീച്ചുകളില്‍ നിന്നും 105 ടണ്‍ മാലിന്യം നീക്കം ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ ജനറല്‍ ക്ലീന്‍ലിനസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ബീച്ചുകളും ഐലന്‍ഡ്സ് വിഭാഗവും രാജ്യത്തെ വടക്കുപടിഞ്ഞാറന്‍ ബീച്ചുകള്‍ വൃത്തിയാക്കുന്നതിനുള്ള പ്രചാരണത്തിന്റെ രണ്ടാം ഘട്ടം പൂര്‍ത്തിയാക്കി.
അല്‍ റീം റിസര്‍വില്‍ നിന്ന് ആരംഭിച്ച് രണ്ടാഴ്ചക്കാലം പ്രചാരണം നീണ്ടുനിന്നു. ഈകാലയളവില്‍ ഏകദേശം 105 ടണ്‍ മാലിന്യങ്ങള്‍ നീക്കം ചെയ്തതായി അധികൃതര്‍ അറിയിച്ചു. തടി, പ്ലാസ്റ്റിക്, ചില്ലു കന്നാസുകള്‍, രണ്ട് വലിയ വള്ളങ്ങള്‍, രണ്ട് ചെറുവള്ളങ്ങള്‍ , എട്ട് മൃഗങ്ങളുടെ ജഡങ്ങളുള്‍, ഉപേക്ഷിക്കപ്പെട്ട ഒരു ബോട്ട്, 39 കാറിന്റെ ടയറുകള്‍, ഒരു വലിയ ഇരുമ്പ് ടാങ്ക്, ആറ് ഇരുമ്പ് ഡ്രമ്മുകളും ഒരു പ്ലാസ്റ്റിക് ഡ്രമ്മും നീക്കം ചെയ്തവയില്‍പെടും.
മൂന്നാംഘട്ട പ്രചാരണം ഉടന്‍ നടക്കും.