ഫിഫ 2022 ടിക്കറ്റ് വില്‍പന ഇന്ന് ഉച്ചക്ക് ഒരു മണി മുതല്‍ വിശദാംശങ്ങള്‍ അറിയാം
റഷാദ് മുബാറക്
ദോഹ. കാല്‍പന്തുകളിയാരാധകര്‍ കാത്തിരിക്കുന്ന ഫിഫ 2022 ടിക്കറ്റ് വില്‍പന ഇന്ന് ഖത്തര്‍ സമയം ഒരു മണിക്ക് ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
4 കാറ്റഗറികളിലായാണ് ടിക്കറ്റുകളുള്ളത്. അല്‍ ബയ്ത്ത് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മല്‍സരത്തിനുള്ള ഏറ്റവും കുറഞ്ഞ ടിക്കറ്റ് 200 റിയാലാണ്. ഇത് കാറ്റഗറി നാലിലാണ്. ഖത്തറിലെ താമസക്കാര്‍ക്ക് മാത്രമേ കാറ്റഗരി 4 ടിക്കറ്റുകള്‍ ലഭിക്കുകയുള്ളൂ. ഈ മല്‍സരത്തില്‍ കാറ്റഗറി മൂന്നില്‍ 1100 ഉം, കാറ്റഗറി രണ്ടില്‍ 1600 ഉം കാറ്റഗറി ഒന്നില്‍ 2250 റിയാലുമാണ് ടിക്കറ്റ് നിരക്ക് .
ഗ്രൂപ്പ് മല്‍സരത്തിലെ ചുരുങ്ങിയ ടിക്കറ്റ് 40 റിയാലാണ് . 250, 600, 800 എന്നിങ്ങനെയാണ് മറ്റ് ടിക്കറ്റ് നിരക്കുകള്‍
ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനല്‍ മല്‍സരത്തിന്റെ ചുരുങ്ങിയ ടിക്കറ്റ് നിരക്ക് 750 റിയാലാണ് . 2200, 3650, 5850 റിയാല്‍ എന്നിങ്ങനെയാണ് മറ്റു ടിക്കറ്റ് നിരക്കുകള്‍.
ഇന്ന് മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരില്‍ നിന്നും ക്രമരഹിതമായ തെരഞ്ഞെടുപ്പിലൂടെയാണ് ടിക്കറ്റ് ലഭിക്കുക. തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവരം മാര്‍ച്ച് 8 ന് മുമ്പായി ഇ മെയില്‍ വഴി അറിയിക്കും. അതിന് ശേഷം മാത്രമേ പണമടക്കാനാകൂ. ഖത്തറിലുള്ളവര്‍ക്ക് വിസ കാര്‍ഡിലൂടെ മാത്രമാണ് ടിക്കറ്റിനുള്ള പണമടക്കാന്‍ കഴിയുക. എന്നാല്‍ ഖത്തറിന് പുറത്തുള്ളവര്‍ക്ക് വിസ കാര്‍ഡ് ഉപയോഗിച്ചും അല്ലാതെയും പണമടക്കാം.
വിശദവിവരങ്ങള്‍ക്ക് https://www.fifa.com/tournaments/mens/worldcup/qatar2022/tickets എന്ന ലിങ്ക് സന്ദര്‍ശിക്കാം.
https://www.fifa.com/tickets എന്ന ലിങ്കിലൂടെയാണ് ടിക്കറ്റ് ബുക്ക് ചെയ്യാനാവുക.