കത്താറ പബ്ലിഷിംഗ് ഹൗസിന്റെ ഇംപ്രിന്റ്സ് ഓഫ് ലൈഫില്‍ സ്ഥാനം പിടിച്ച് മലയാളി പെണ്‍ കുട്ടി
അമാനുല്ല വടക്കാങ്ങര
ദോഹ. കത്താറ പബ്ലിഷിംഗ് ഹൗസിന്റെ ഇംപ്രിന്റ്സ് ഓഫ് ലൈഫില്‍ സ്ഥാനം പിടിച്ച് മലയാളി പെണ്‍ കുട്ടി . ദോഹ എം. ഇ. എസ് ഇന്ത്യന്‍ സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ദാന അഷ്റഫിന്റെ ‘ദി സെക്വിന്‍ഡ് കിഡ്നാപ്പിംഗ്’ എന്ന ചെറുകഥയാണ് കത്താറ പബ്ലിഷിംഗ് ഹൗസിന്റെ ഇംപ്രിന്റ്സ് ഓഫ് ലൈഫില്‍ സ്ഥാനം പിടിച്ചത്.
ഖത്തറിലെ സ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കത്താറ സംഘടിപ്പിച്ച ഓണ്‍ ദ സ്‌പോട്ട് എഴുത്ത് മത്സരത്തില്‍ പങ്കെടുത്ത നൂറ് കണക്കിന് മത്സരാര്‍ത്ഥികളില്‍ നിന്ന് പത്ത് പേരെയാണ് തിരഞ്ഞെടുത്തത്. മത്സരത്തിലെ ഏറ്റവും മികച്ച വിജയികളില്‍ ഒരാളാണ് ദാന അഷ്റഫ്.
ദോഹ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന മുപ്പത്തൊന്നാമത് ദോഹ പുസ്തകോല്‍സവത്തില്‍വെച്ച് നടന്ന പുസ്തക പ്രകാശന ചടങ്ങിലേക്കും പ്രത്യേക ഫോട്ടോ സെഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നാലില്‍ ഒരാളായിരുന്നു ദാന അഷ്‌റഫ് .
കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ സ്വദേശിയായ ദാന ബ്രില്യന്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് അഷ്‌റഫിന്റേയും ലബീബയുടേയും മൂത്ത മകളാണ് .