വാണിജ്യ വ്യവസായ മന്ത്രാലയം പരിശോധനകളില്‍ 24 ലംഘനങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്
അമാനുല്ല വടക്കാങ്ങര
ദോഹ. ഐന്‍ ഖാലിദ്, മുഐതര്‍, ഉമ്മുസലാല്‍ എന്നിവിടങ്ങളിലെ റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ വാണിജ്യ വ്യവസായ മന്ത്രാലയം നടത്തിയ പരിശോധനകളില്‍ 24 ലംഘനങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് .
ഷോപ്പ് ഐഡന്റിഫിക്കേഷന്‍ പ്ലേറ്റില്‍ അപൂര്‍ണ്ണമായ വിവരങ്ങള്‍ നല്‍കുക, വാണിജ്യ ലൈസന്‍സുകള്‍ പുതുക്കാതിരിക്കുക, ; കടയുടെ സ്ഥലം മാറ്റം; രജിസ്റ്റര്‍ ചെയ്യാത്ത വാണിജ്യ പ്രവര്‍ത്തനം നടത്തുക; രജിസ്റ്ററിലും കൊമേഴ്സ്യല്‍ ലൈസന്‍സിലും രേഖപ്പെടുത്തിയിട്ടുള്ള ഔദ്യോഗിക പേരുമായി കടയുടെ പേരിലെ വ്യത്യാസം തുടങ്ങി വൈവിധ്യമാര്‍ന്ന ലംഘനങ്ങളാണ് കണ്ടെത്തിയത്.
രജിസ്‌ട്രേഷനും വാണിജ്യ ലൈസന്‍സിംഗുമായി ബന്ധപ്പെട്ട ഏതെങ്കിലും ലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ 16001 വഴിയോ അല്ലെങ്കില്‍ അതിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളായ Twitter @MOCIQATAR, Instagram MOCIQATAR എന്നിവ വഴിയോ റിപ്പോര്‍ട്ട് ചെയ്യാന്‍ മന്ത്രാലയം എല്ലാ പൗരന്മാരോടും താമസക്കാരോടും അഭ്യര്‍ത്ഥിക്കുന്നു.