
ഖത്തറില്‍ വലിയ ഉള്ളി ക്ഷാമം രൂക്ഷം , വില കൂടാന്‍ സാധ്യത
അമാനുല്ല വടക്കാങ്ങര
ദോഹ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഖത്തറില്‍ വലിയ ഉള്ളി ക്ഷാമം രൂക്ഷമായതായി റിപ്പോര്‍ട്ട്. പല പ്രമുഖ റീട്ടെയില്‍ സ്ഥാപനങ്ങളിലും ഉള്ളി ലഭ്യമല്ല. ഉള്ള സ്ഥലങ്ങളില്‍ തന്നെ നിയന്ത്രണങ്ങളോടെ പരിമിതമായ തോതിലാണ് വിതരണം നടക്കുന്നത്. സ്ഥിതി തുടര്‍ന്നാല്‍ വില കൂടാന്‍ സാധ്യതയുണ്ടെന്നാണറിയുന്നത്.