
ഖത്തറില്‍ തണുപ്പ് കൂടിയതോടെ മല്‍സ്യ വില കുതിച്ചുയര്‍ന്നു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ തണുപ്പ് കൂടിയതോടെ മല്‍സ്യ വില കുതിച്ചുയര്‍ന്നതായി റിപ്പോര്‍ട്ട്. അനിശ്ചിതമായ കാലാവസ്ഥ കാരണം കടല്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കേണ്ടിവരുന്നതും തണുപ്പ് കാരണമുള്ള മല്‍സ്യ ലഭ്യത കുറഞ്ഞതുമൊക്കെ മല്‍സ്യ വില കുതിച്ചുയര്‍ന്നതിനുള്ള കാരണങ്ങളായി പറയപ്പെടുന്നു. ചെറുതും വലുതുമായ എല്ലാ തരം മല്‍സ്യങ്ങളുടേയും വില കൂടിയിട്ടുണ്ട്.
മലയാളി മെസ്സുകളിലെ ഉച്ച ഭക്ഷണത്തോടൊപ്പമുള്ള മീനിന് പകരം പലരും ചിക്കണാണ് കൊടുക്കുന്നതെന്ന് പറയപ്പെടുന്നു.