ഖത്തറില്‍ വ്യാഴാഴ്ചക്കും ഞായറാഴ്ചക്കുമിടയില്‍ തണുപ്പ് വീണ്ടും കൂടാന്‍ സാധ്യത
അമാനുല്ല വടക്കാങ്ങര
ദോഹ. വടക്കുപടിഞ്ഞാറന്‍ ശീതക്കാറ്റ് അടിച്ചുവീശിയേക്കുമെന്നതിനാല്‍ ഖത്തറില്‍ വ്യാഴാഴ്ചക്കും ഞായറാഴ്ചക്കുമിടയില്‍ തണുപ്പ് വീണ്ടും കൂടാന്‍ സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥ വകുപ്പ് . ഖത്തറിന്റെ വിവിധ ഭാഗങ്ങളിലെ അന്തരീക്ഷ താപ നില 8 ഡിഗ്രി സെല്‍ഷ്യസ് വരെ താഴുമന്നൊണ് റിപ്പോര്‍ട്ട്. എന്നാല്‍ പ്രത്യക്ഷ താപ നില ഇതിലും എത്രയോ താഴെയെത്താനും സാധ്യതയുണ്ട്.
കാറ്റ് അതിന്റെ ഗതിയില്‍ പൊടി പടര്‍ത്താന്‍ സാധ്യതയുള്ളതിനാല്‍ ദൃശ്യപരത 2 കിലോമീറ്ററില്‍ താഴെയായി കുറയാം. പ
കടല്‍ത്തീരത്ത്, കാറ്റ് 10 അടി വരെ തിരമാലകള്‍ ഉയരാന്‍ കാരണമാകുമെന്ന് ക്യുഎംഡി പറഞ്ഞു. അതിനാല്‍ എല്ലാ സമുദ്ര പ്രവര്‍ത്തനങ്ങളും ഒഴിവാക്കണമെന്ന് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
ഖത്തര്‍ കാലാവസ്ഥാ വകുപ്പ് വ്യാഴാഴ്ച വരെ രാത്രി വൈകിയും പുലര്‍ച്ചെയും മൂടല്‍മഞ്ഞിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സമയങ്ങളിലെ ദൃശ്യപരത 2 കിലോമീറ്ററിലും താഴെയെത്താം. വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണം