
Archived Articles
തണുപ്പിനെ പ്രതിരോധിക്കാനാവശ്യമായ വസ്ത്രങ്ങള്‍ ധരിക്കണം
അമാനുല്ല വടക്കാങ്ങര
ദോഹ. രാജ്യത്ത് ശീതക്കാറ്റും തണുപ്പും കൂടിയ സാഹചര്യത്തില്‍ തണുപ്പിനെ പ്രതിരോധിക്കാനാവശ്യമായ വസ്ത്രങ്ങള്‍ ധരിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍.
കുട്ടികളും മുതിര്‍ന്നവരും തണുപ്പിനെ പ്രതിരോധിക്കാന്‍ സഹായകമായ കട്ടിയുള്ള വസ്ത്രങ്ങള്‍ ധരിക്കണമെന്നും ചെസ്റ്റിലേക്ക് തണുപ്പേല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നുമാണ് വിദഗ്ധര്‍ നല്‍കുന്ന ഉപദേശം.
പുറത്ത് പോകുമ്പോള്‍ ജാക്കറ്റും തൊപ്പിയും ധരിക്കുന്നത് ഏറെ ഗുണകരമാകുമെന്നും ഉദ്‌ബോധിപ്പിക്കുന്നു.