ലോക രാജ്യങ്ങള്‍ യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നത് ത്വരിതപ്പെടുത്തണം. അയാട്ട
അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് 19 പാന്‍ഡമികില്‍ നിന്നും എന്‍ഡമികിലേക്ക് മാറുന്ന സാഹചര്യത്തില്‍ ലോകാടിസ്ഥാനത്തിലുള്ള യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നത് രാജ്യങ്ങള്‍ ത്വരിതപ്പെടുത്തണമെന്ന് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട് അസോസിയേഷന്‍ (അയാട്ട ) ലോക രാജ്യങ്ങളോട് ആവശ്യപ്പെട്ടു.
ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചവരെ ക്വാറന്റൈന്‍, ടെസ്റ്റിംഗ് എന്നിവയില്‍ നിന്നൊഴിവാക്കുക, യാത്രക്ക് മുമ്പുള്ള ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് റിസല്‍ട്ടുള്ള വാക്‌സിനെടുക്കാത്ത യാത്രക്കാര്‍ക്ക് ക്വാറന്റൈന്‍ രഹിത യാത്ര അനുവദിക്കുക, എല്ലാ തരം യാത്രാ വിലക്കുകളും പിന്‍വലിക്കുക, കോവിഡ് വ്യാപനത്തില്‍ സാധാരണ ജനങ്ങളും യാത്രക്കാരും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്നിരിക്കെ യാത്രക്കാരോടുള്ള വിവേചനം അവസാനിപ്പിക്കുക എന്നിവയാണ് അയാട്ട മുന്നോട്ടുവെക്കുന്ന മറ്റ് നിര്‍ദേശങ്ങള്‍.