ഖത്തര്‍ കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിച്ച റിപബ്‌ളിക് ഡേ ടോക്ക് ശ്രദ്ധേയമായി
അമാനുല്ല വടക്കാങ്ങര
ദോഹ: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു ഖ്ത്തര്‍ കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിച്ച റിപബ്‌ളിക് ഡേ ടോക്ക് യുവാക്കളുടെ പങ്കാളിത്തംം കൊണ്ട് ശ്രദ്ധേയമായി. നാലു സെന്‍ട്രല്‍ കേന്ദ്രങ്ങളിലായാണ് ‘റിപ്പബ്ലിക് ഡേ ടോക്ക്’ സംഘടിപ്പിച്ചത്. ‘ഭരണ ഘടന: അവകാശങ്ങളും അവകാശ ലംഘനങ്ങളും’ എന്ന ശീര്‍ഷകത്തില്‍ ടേബിള്‍ ടോക്ക്, പ്രഭാഷണം, ചര്‍ച്ച, ദേശഭക്തി ഗാനം, പ്രതിജ്ഞ എന്നിവ നടന്നു.
വേള്‍ഡ് മലയാളം കൗണ്‍സില്‍ ഖത്തര്‍ പ്രതിനിധി സുരേഷ് കരിയാട്, യൂത്ത് കോണ്‍ഗ്രസ് കേരള വൈസ് പ്രസിഡണ്ട് റിജില്‍ മാക്കുറ്റി, ഐ സി സി യൂത്ത് വിംഗ് എം സി മെമ്പര്‍ അബ്ദുല്ല പൊയില്‍, ഐ സി എഫ് പ്രതിനിധി ഹബീബ് അഹ്സനി, സിനാന്‍ മായനാട്, കഫീല്‍ പുത്തന്‍ പള്ളി, മന്‍സൂര്‍ കുറ്റ്യാടി, ശരീഫ് മൂടാടി തുടങ്ങിയവര്‍ സംസാരിച്ചു.
പുതിയ കാലത്തു രിസാല സ്റ്റഡി സര്‍ക്കിളിള്‍ കലാലയം സാംസ്‌കാരിക വേദി പോലെയുള്ള യുവ സാംസ്‌കാരിക മുന്നേറ്റങ്ങളാണ് ആവശ്യമെന്നു പ്രഭാഷകര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന പല അവകാശങ്ങളും ലംഘിക്കപ്പെടുന്നതായും അവര്‍ അഭിപ്രായപ്പെട്ടു