ഞായറാഴ്ച മുതല്‍ സ്‌കൂളുകളില്‍ നേരിട്ടുള്ള ക്‌ളാസുകള്‍, രക്ഷിതാക്കളില്‍ സമ്മിശ്ര പ്രതികരണം
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ഞായറാഴ്ച മുതല്‍ സ്‌കൂളുകളില്‍ നേരിട്ടുള്ള ക്‌ളാസുകള്‍ ആരംഭിക്കുന്നതിനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം രക്ഷിതാക്കളില്‍ സമ്മിശ്ര പ്രതികരണം സൃഷ്ടിച്ചു.
കോവിഡിന്റെ മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിക്കുന്നതിനാലും കുട്ടികള്‍ അധികവും വാക്‌സിനെടുക്കാത്തവരാണെന്നതിനാലും ഒരു മാസം കൂടി ഓണ്‍ ലൈന്‍ ക്‌ളാസുകള്‍ തുടരുന്നതാകും ഗുണകരമെന്ന് ചില രക്ഷിതാക്കള്‍ അഭിപ്രായപ്പെട്ടു.
ബൂസ്റ്റര്‍ ഡോസ് വാക്‌സിനെടുക്കുന്നവര്‍ക്ക് മാത്രം നേരിട്ടുള്ള ക്‌ളാസും അല്ലാത്തവര്‍ക്ക് ഓണ്‍ ലൈന്‍ ക്‌ളാസുമാണ് അഭികാമ്യമെന്നാണ് വേറെ ചിലരുടെ അഭിപ്രായം. കോവിഡ് ഭീഷണി ഒഴിയുന്നതുവരെ ബ്‌ളന്‍ഡഡ് സംവിധാനം തുടരണമെന്ന അഭിപ്രായവും ഉയര്‍ന്നു.
ബൂസ്റ്റര്‍ ഡോസ് വാക്‌സിനെടുത്തവരടക്കം പ്രതിവാരം റാപിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തണമെന്ന വ്യവസ്ഥയേയും പല രക്ഷിതാക്കളും വിമര്‍ശിച്ചു.