Archived Articles

മാപ്പിള കലാ അക്കാദമി ഖത്തറിന്റെ ഇശല്‍ പൂക്കള്‍ അനുസ്മരണ സംഗമവും പുരസ്‌കാര വിതരണവും അവിസ്മരണീയമായി

അമാനുല്ല വടക്കാങ്ങര

ദോഹ. മാപ്പിള കലാ അക്കാദമി ഖത്തറിന്റെ ഇശല്‍ പൂക്കള്‍ അനുസ്മരണ സംഗമവും പുരസ്‌കാര വിതരണവും അവിസ്മരണീയമായി . തൃശൂര്‍ ആര്‍ട്‌സ് സെന്ററിലെ നിറഞ്ഞ വേദിയില്‍ അരങ്ങേറിയ പരിപാടി സംഘാടക മികവിലും ഗുണനിലവാരത്തിലും സവിശേഷമായിരുന്നു.
ഫ്രന്റ്‌സ് കള്‍ചറല്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ് മാന്‍ കിഴിശ്ശേരി പരിപാടി ഉദ്ഘാടനം ചെയ്തു. സമകാലിക സാമൂഹ്യ ചുറ്റുപാടുകളില്‍ മാപ്പിളപ്പാട്ടുകള്‍ സജീവമായി ഇടപെടണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .

ഖത്തറിലെ പ്രവാസികളില്‍ നിന്ന് മാപ്പിള സാഹിത്യ മേഖലയിലെ മികച്ച സംഭാവനകള്‍ക്ക് അക്കാദമി ഏര്‍പ്പെടുത്തിയ എരഞ്ഞോളി മൂസ സ്മാരക പുരസ്‌കാരം ഷൈജല്‍ ഒടുങ്ങാക്കാടിനു ചടങ്ങില്‍ സമ്മാനിച്ചു . പരിപാടിയില്‍ അക്കാദമി പ്രസിഡന്റ് മുത്തലിബ് മട്ടന്നൂര്‍ അധ്യക്ഷത വഹിച്ചു . രക്ഷാധികാരി ഡോ അബ്ദുറഹ്‌മാന്‍ കരിഞ്ചോല , ചെയര്‍മാന്‍ മുഹ്സിന്‍ തളിക്കുളം , കണ്‍വീനര്‍ ഷംസുദ്ധീന്‍ സ്‌കൈ വേ ,
സെക്രട്ടറി നവാസ് അലി , ട്രഷറര്‍ ബഷീര്‍ അമ്പലത് തുടങ്ങിയവര്‍ സംസാരിച്ചു .

ഷെഫീര്‍ വാടാനപ്പള്ളി അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു .തുടര്‍ന്ന് എം. കുഞ്ഞിമൂസ, എരഞ്ഞോളി മൂസ, വി.എം കുട്ടി മാഷ് ,പീര്‍ മുഹമ്മദ് , എന്നിവരുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കി ഇശല്‍ രാവും അരങ്ങേറി .റഫീഖ് , എല്‍ദോ ഏലിയാസ് , ഹനീസ് , അക്ബര്‍ , ഫാസില്‍ റഹ്‌മാന്‍ , ഹംസ , ഹിബ ബദറുദ്ധീന്‍ , സുഹൈന ഇഖ്ബാല്‍ , നിഫ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു .

Related Articles

Back to top button
error: Content is protected !!