Breaking News
ഖത്തര്‍ കോവിഡ് മൂന്നാം തരംഗത്തിന്റെ പീക്ക് പിന്നിട്ടതായി പൊതുജനാരോഗ്യ മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നതും രോഗ മുക്തി ഉയരുന്നതും രാജ്യം കോവിഡ് മൂന്നാം തരംഗത്തിന്റെ പീക്ക് പിന്നിട്ടതിന്റെ സൂചനയാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം.
ഗവണ്‍മെന്റിന്റെ നിയന്ത്രണങ്ങളും സുരക്ഷ മുന്‍കരുതലുകളോടുമൊപ്പം വാക്‌സിനേഷന്‍ രംഗത്തെ മുന്നേറ്റവും കോവിഡ് നിയന്ത്രണത്തിന് സഹായിച്ചു. ഖത്തറില്‍ വൈറസ് ഇപ്പോഴും സജീവമായതിനാല്‍ സമൂഹം ജാഗ്രതയോടെ പ്രവര്‍ത്തിക്കുകയും നിയന്ത്രണങ്ങളും പ്രതിരോധ നടപടികളും പിന്തുടരുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.