
മെകൈനിസിലെ ക്വാറന്റൈന്‍ പരാതികള്‍ അവസാനിക്കുന്നില്ല
അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ത്യയയടക്കമുള്ള എക്‌സപ്ഷണല്‍ റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നും ഖത്തറില്‍ തിരിച്ചെത്തുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്കും കുറഞ്ഞ വരുമാനക്കാര്‍ക്കും ക്വാറന്റൈന്‍ ഒരുക്കുന്ന മെകൈനിസിലെ ക്വാറന്റൈന്‍ സംബന്ധിച്ച പരാതികള്‍ അവസാനിക്കുന്നില്ല . സൗകര്യങ്ങളുടെ അഭാവവും ആരോഗ്യ സുരക്ഷ സംവിധാനങ്ങളിലെ ജാഗ്രതക്കുറവുമാണ് പലരും ചൂണ്ടി കാണിക്കുന്നത്.
റൂം ഷെയര്‍ ചെയ്ത വ്യക്തിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനാല്‍ നെഗറ്റീവായ ആളോടും ഒരാഴ്ച കൂടി ക്വാറന്റൈനില്‍ കഴിയണമെന്നും അതിന് പണമടക്കണമെന്നും ആവശ്യപ്പെട്ടതായി ചില മലയാളികള്‍ കഴിഞ്ഞ ദിവസം പരാതിപ്പെട്ടു.
മെകൈനിസിലെ ക്വാറന്റൈന്‍ സൗകര്യങ്ങളുടെ പരിമിതികള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും അടിയന്തിരമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.