Breaking News
ഖത്തറില്‍ നാളെ മുതല്‍ പ്രീമിയം പെട്രോള്‍ വില കൂടും
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ നാളെ മുതല്‍ പ്രീമിയം പെട്രോള്‍ വില കൂടും. ഫെബ്രുവരി മാസത്തെ ഇന്ധന വില ഖത്തര്‍ എനര്‍ജി പ്രഖ്യാപിച്ചതനുസരിച്ച്് നാളെ മുതല്‍ പ്രീമിയം പെട്രോള്‍ വില ലിറ്ററിന് 5 ദിര്‍ഹം വര്‍ദ്ധിച്ച് 2.05 റിയാലായിരിക്കും. സൂപ്പര്‍ പെട്രോള്‍ വിലയില്‍ മാറ്റമില്ല. ലിറ്ററിന് 2.10 റിയാലായിരിക്കും വില. ഡീസല്‍ വിലയിലും മാറ്റമില്ല. ഡീസല്‍ ലിറ്ററിന് 2.05 റിയാലാണ് വില.