
ഒരു നോക്ക് നോക്കാതെ , സംഗീത ആല്‍ബം ദോഹയില്‍ പ്രകാശനം ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ. ഒരു നോക്ക് നോക്കാതെ എന്ന സംഗീത ആല്‍ബത്തിന്റെ പ്രകാശനം ദോഹയില്‍ നടന്നു. റേഡിയോ മലയാളം 98.6 മാര്‍ക്കറ്റിങ് മാനേജര്‍ നൗഫല്‍ റഹ്മാനും ,ഉസ്മാന്‍ മാരത്തും ചേര്‍ന്നാണ് പ്രകാശനം നിര്‍വഹിച്ചത്.
ഇഖ്ബാല്‍ ചേറ്റുവ , മുഹമ്മദ് റാഫി (വൈസ് പ്രസിഡന്റ് തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദി ) റഷീദ് (പ്രസിഡന്റ് ഏനാമാക്കല്‍ , കെട്ടുങ്ങല്‍ അസോസിയേഷന്‍ (ഇഖ്വ ഖത്തര്‍) സബീന അസീസ് (സെക്രട്ടറി സംസ്‌കൃതി വനിതാ വിംഗ് ) ആര്‍.ജെ. പാര്‍വ്വതി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
പ്രായത്തിനപ്പുറമുള്ള പക്വതയോടെ പതിനഞ്ചുകാരന്‍ ദല്‍ഹത്ത് മാന്തോട്ടം പകര്‍ത്തിയ വരികള്‍ക്ക് അഷറഫ് മഞ്ചേരി നല്‍കിയ ഇമ്പമാര്‍ന്ന സംഗീതത്തിലൂടെ തനതായ ശൈലിയില്‍ നജീം അര്‍ഷാദും പുതുക്കത്തിലും പതക്കം കാത്ത് സൂക്ഷിച്ച് ഖത്തറിലെ കൊച്ചു ഗായിക
ലത്തീഷ ഫൈസലും പാടിത്തകര്‍ത്ത പ്രണയാര്‍ദ്രമായൊരു സംഗീതാല്‍ബമാണിത്.