ശരിയായ അണുബാധ നിയന്ത്രണവും, കമ്മ്യൂണിറ്റി ബോധവല്‍ക്കരണവുമാണ് പുതിയ വകഭേദങ്ങളും തരംഗങ്ങളും നേരിടാന്‍ ഖത്തറിനെ സഹായിച്ചത്
അമാനുല്ല വടക്കാങ്ങര
ദോഹ. ശരിയായ അണുബാധ നിയന്ത്രണവും, കമ്മ്യൂണിറ്റി ബോധവല്‍ക്കരണവുമാണ് പുതിയ വകഭേദങ്ങളും തരംഗങ്ങളും നേരിടാന്‍ ഖത്തറിനെ സഹായിച്ചതെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ അണുബാധ നിയന്ത്രണ വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജമീല അല്‍ അജ്മി അഭിപ്രായപ്പെട്ടു.
രോഗികളെയും ആരോഗ്യ പരിപാലന ജീവനക്കാരെയും സംരക്ഷിക്കുന്നതിനായി ആശുപത്രികള്‍ക്കും ആരോഗ്യ കേന്ദ്രങ്ങള്‍ക്കും ഉള്ളില്‍ കോവിഡ് പടരാനുള്ള സാധ്യത കുറയ്ക്കുന്നതിലും ആരോഗ്യ ക്രമീകരണങ്ങള്‍ക്ക് പുറത്ത് വൈറസ് പിടിപെടാനുള്ള സാധ്യത എങ്ങനെ കുറയ്ക്കാമെന്നതിനെ കുറിച്ചും ജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്തുന്നതിലും അണുബാധ നിയന്ത്രണ വിഭാഗം ശ്രദ്ധ കേന്ദ്രീകരിച്ചു. ‘പുതിയ വേരിയന്റിനൊപ്പം ഭാവിയിലെ ഏത് തരംഗത്തിനും എങ്ങനെ തയ്യാറാകാമെന്നും പ്രതികരിക്കാമെന്നും എച്ച്എംസി ഇതിനകം തന്നെ പഠിച്ചതായും അവര്‍ പറഞ്ഞു.