ഖത്തറിനാശ്വാസം, പ്രതിദിന കോവിഡ് കേസുകള്‍ ആയിരത്തില്‍ താഴെയെത്തി
അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോവിഡ് കേസുകള്‍ കുറയുകയും രോഗികളേക്കാള്‍ കൂടുതല്‍ രോഗ മുക്തി പ്പോര്‍ട്ട് ചെയ്തുവെന്നതും ഏറെ ആശ്വാസകരമാണ് . പ്രതിദിന കോവിഡ് കേസുകള്‍ ആയിരത്തില്‍ താഴെയെത്തിയെന്നതാണ് ഇന്നത്തെ ഏറ്റവും വലിയ ആശ്വാസം.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 29463 പരിശോധനകളില്‍ 205 യാത്രക്കര്‍ക്കടക്കം 997 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 792 പേര്‍ക്ക് മാത്രമാണ് സാമൂഹ്യ വ്യാപനത്തിലൂടെയാണ് രോഗം പകര്‍ന്നത്.
2913 പേര്‍ക്ക് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 15617 ആയി കുറഞ്ഞു.
ചികില്‍സയിലായിരുന്ന88 കാരന് മരണത്തിന് കീഴടങ്ങിയതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണം 652 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 16 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 2 പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. നിലവില്‍ മൊത്തം 167 പേര് ആശുപത്രിയിലും 50 പേര് തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്