ഐ.സി.സി. ഫോട്ടോഗ്രാഫര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് റനൂഷ് അലിക്ക്
അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.സി ഫോട്ടോഗ്രാഫി ക്ലബിന്റെ ഫോട്ടോഗ്രാഫി ഓഫ് ദ ഇയര്‍ അവാര്‍ഡ് റനൂഷ് അലിക്ക് . കോഴിക്കോട് അരക്കിണര്‍ സ്വദേശിയായ റനൂഷ് കഴിഞ്ഞ 8 വര്‍ഷത്തോളമായി ഖത്തറില്‍ ഇന്റീരിയര്‍ ഡിസൈനറായി ജോലി ചെയ്യുകയാണ് .
ശബീറലി മാദലന്‍ , ഷാജി എം. ചന്ദ്രന്‍, റയ്ണണ്ട് ചീനത്ത്, നിഫിബ സുനീര്‍, ഷാജി ഹുസൈന്‍ എന്നിവരായിരുന്നു വിവിധ കാറ്റഗറികളിലെ ജേതാക്കള്‍.
ഐ.സി.സി അശോകഹാളില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍ വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്തു. ഈ വര്‍ഷം ഫിഫ ലോകകപ്പ് ഖത്തറില്‍ നടക്കുന്ന പശ്ചാത്തലത്തില്‍ സ്‌പോര്‍ട്‌സ് ഫോട്ടോഗ്രാഫിയുടെ സാധ്യത ഉപയോഗപ്പെടുത്തുന്നതില്‍ ഫോട്ടോഗ്രാഫി ക്ലബ് ശ്രദ്ധ ചെലുത്തണമെന്ന് അംബാസിസര്‍ തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു
ഫോട്ടോഗ്രാഫി ഉള്‍പ്പടെയുള്ള ഇന്ത്യക്കാരുടെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായാണ് ഐ സി സി പ്രവര്‍ത്തിക്കുന്നതെന്നും 2023 ഇന്ത്യ – ഖത്തര്‍ നയതന്ത്ര ബന്ധത്തിന്റെ സുവര്‍ണ്ണ ജൂബിലി വര്‍ഷമാണെന്നും ഈ അവസരം ഉപയോഗപ്പെടുത്തി ഇന്ത്യ – ഖത്തര്‍ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തുമെന്നും ചടങ്ങില്‍ സംസാരിച്ച ഐസിസി പ്രസിഡണ്ട് പി എന്‍ ബാബു രാജന്‍ അഭിപ്രായപ്പെട്ടു.
ഐ.സി.സി ഫോട്ടോഗ്രാഫി ക്‌ളബ്ബ് പ്രസിഡണ്ട് ഹസീബ് മെഹബൂബ് സ്വാഗതവും ജനറല്‍ സെക്രട്ടറി സി താജുദീന്‍ നന്ദിയും പറഞ്ഞു വൈസ് പ്രസിഡണ്ട് വിഷ്ണുഗോപാല്‍ ക്ലബിന്റെ ഭാവി പരിപാടികളെ കുറിച്ച് സംസാരിച്ചു