Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

സബാഹ് അല്‍ അഹ് മദ് കോറിഡോറില്‍ അബൂ ഹമൂറില്‍ നാളെ 8 മണിക്കൂര്‍ ഗതാഗത നിയന്ത്രണം

അമാനുല്ല വടക്കാങ്ങര

ദോഹ. ട്രാഫിക് അടയാളങ്ങള്‍ സ്ഥാപിക്കുന്നതിനായി അബൂ ഹമൂറില്‍ നിന്നും ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഭാഗത്തേക്കുളള സബാഹ് അല്‍ അഹ് മദ് കോറിഡോര്‍ നാളെ രാത്രി 8 മണിക്കൂര്‍ നേരം അടച്ചിടുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. ഈ സമയത്ത് ഹലൂല്‍ ഇന്റര്‍സെക് ഷനില്‍ നിന്നോ കേബിള്‍ സ്റ്റേഡ് ബ്രിഡ്ജില്‍ നിന്നോ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഭാഗത്തേക്കുളളവര്‍ സബാഹ് അല്‍ അഹമ്മദ് കൊറിഡോറിലെ മെസൈമീര്‍ പാലത്തില്‍ ചേരുന്നതിന് തെക്കന്‍ സര്‍വീസ് റോഡും പ്രാദേശിക വഴികളും ഉപയോഗിക്കണമെന്ന് അശ് ഗാല്‍ അറിയിച്ചു.

Related Articles

Back to top button