Breaking News

കോഴിക്കോട് കുറ്റ്യാടി സ്വദേശി ഖത്തറില്‍ നിര്യാതനായി

ദോഹ : കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി മണ്ഡലത്തിലെ കല്ലാച്ചി വരിക്കോളി സ്വദേശി സക്കീര്‍ പടിഞ്ഞാറയില്‍ (47) ഹൃദയ സ്തംഭനം മൂലം ദോഹയില്‍ നിര്യാതനായി

വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനായി പള്ളിയില്‍ എത്തിയപ്പോഴാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത് ..
അല്‍ ഖലീജ് ഇന്‍ഷുറന്‍സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു
പിതാവ് : സൂപ്പി
മാതാവ് : സാറ
ഭാര്യ : ഷഹനാസ്.

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെഎംസിസി ഖത്തര്‍ അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റീ ഭാരവാഹികള്‍ അറിയിച്ചു .

Related Articles

Back to top button
error: Content is protected !!