ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കെ എന്‍ സുലൈമാന്‍ മദനി പ്രസിഡന്റ്, റഷീദലി വി പി ജനറല്‍ സെക്രട്ടറി
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്ററിന്റെ 2022-23 കാലയളവിലേക്കുള്ള പ്രസിഡണ്ടായി കെ എന്‍ സുലൈമാന്‍ മദനിയേയും ജനറല്‍ സെക്രട്ടറിയായി റഷീദലി വി പിയേയും തെരഞ്ഞൈടുത്തു. എഞ്ചിനിയര്‍ ഷമീം കൊയിലാണ്ടിയാണ് ട്രഷറര്‍.
അബ്ദുല്‍ ലത്തീഫ് നല്ലളം, ഷമീര്‍ വലിയവീട്ടില്‍, നസീര്‍ പാനൂര്‍, അഷ് ഹദ് ഫൈസി, ഡോ. അബ്ദുല്‍ അസീസ് പാലോറ എന്നിവര്‍ വൈസ് പ്രസിഡന്റുമാരും അബ്ദുല്‍ അലി ചാലിക്കര, മുജീബ് റഹ്മാന്‍ മദനി, അസ്ലം മാഹി, മുഹമ്മദ് ശൗലി, ഉമര്‍ ഫാറൂഖ് എന്നിവര്‍ സെക്രട്ടറിമാരുമാണ് .
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സുലൈമാന്‍ മദനി അറിയപ്പെടുന്ന പണ്ഡിതനും പ്രഭാഷകനും മികച്ച സംഘാടകനുമാണ്. നിരവധി തവണ ഐ.എസ്.എം. , എംഎസ്.എം. സംസ്ഥാന ഭാരവാഹിയായിട്ടുണ്ട്. ഫറൂഖ് റൗദത്തുല്‍ ഉലൂം അറബിക് കോളേജ് അധ്യാപകനായിരുന്ന അദ്ദേഹം നിലവില്‍ ഖത്തര്‍ എനര്‍ജിയില്‍ ഉദ്യോഗസ്ഥനാണ്.
ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട റഷീദലി നിരവധി തവണ ഇസ്ലാഹി സെന്റര്‍ ഭാരവാഹിയായിട്ടുണ്ട്. മികച്ച സംഘാടകനാണ്. ട്രഷറര്‍ ഷമീം കൊയിലാണ്ടി സ്വദേശിയും സീഡ്സ് ഓണ്‍ലൈന്‍ അക്കാഡമി ഫിനാന്‍സ് ഡയറക്ടറുമാണ്.
ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന കൗണ്‍സില്‍ യോഗത്തില്‍ സിറാജ് ഇരിട്ടി, നാസറുദ്ദീന്‍ ചെമ്മാട്, അബ്ദുല്‍ വഹാബ് ജദ , ഇ ഇബ്രാഹിം, അബ്ദുര്‍റഹ്മാന്‍ മദനി, ആര്‍. വി മുഹമ്മദ് എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.